"> പഴുത്ത ചക്കകൊണ്ടൊരു പലഹാരം | Malayali Kitchen
HomeRecipes പഴുത്ത ചക്കകൊണ്ടൊരു പലഹാരം

പഴുത്ത ചക്കകൊണ്ടൊരു പലഹാരം

Posted in : Recipes on by : Vaishnavi

 

• പഴുത്ത ചക്ക — 3 കപ്പ്
• നാളികേരം ചിരകിയത് — 1 കപ്പ്
• അരിപ്പൊടി — 1 കപ്പ്
• ശർക്കര — 200 ഗ്രാം
• വെള്ളം — 1 കപ്പ്
• ചുക്കും ജീരകവും പൊടിച്ചത് — 1 1/ 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ചക്ക ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക .ഒരു കുക്കറിലേക്കു ചക്കയും വെള്ളവും ചേർത്ത് വേവിക്കാൻ വെക്കുക .കുക്കറിൽ മൂന്ന് വിസിൽ വന്നാൽ സ്റ്റോവ് ഓഫ് ചെയ്യാം ഇനി കുക്കറിലെ പ്രഷർ പോയി കഴിഞ്ഞാൽ കുക്കർ തുറക്കാം .ഒരു ഉരുളിചൂടാക്കുക ഇതിലേക്ക് വേവിച്ച ചക്ക ചേർത്ത് കൊടുക്കുക .ചക്ക ഒന്ന് ഇളക്കി ഉടച്ചെടുക്കുക .ചക്കയിലേക്കു ശർക്കര പാനി ചേർത്ത് നന്നായി യോജിപ്പിക്കുക .ശേഷം നാളികേരം ചിരകിയത് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക .ചക്കയിലേക്കു കുറേശേ അരിപൊടി ചേർത്ത് മിക്സ് ചെയ്യുക .അരിപൊടി മുഴുവൻ ചേർത്ത ശേഷം അരിപൊടി ഒന്ന് വേവിക്കണം .ഇളക്കി കൊടുക്കാൻ മറക്കരുത് .അരിപൊടി വെന്തു വന്നാൽ ചുക്കും ജീരകവും പൊടിച്ചത് ചേർത്ത് മിക്സ് ചെയ്യുക എല്ലാം നന്നായി യോജിച്ചു വന്നാൽ സ്റ്റോവ് ഓഫ് ചെയ്യാം .ഒരു പ്ലേറ്റിൽ ഒരു കഷ്ണം വാഴയില വെച്ച് അതിലേക്കു ചക്ക ചേർത്ത് നിരത്തി കൊടുക്കാം ചൂടാറി വരുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് ചക്ക പലഹാരം മാറ്റാം .വാഴയില മാറ്റിയ ശേഷം മുറിച്ചെടുത്തു സെർവ് ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *