17 May, 2021
ചിക്കനും പാലും ഉണ്ടോ അടിപൊളി സൂപ്പ് ഉണ്ടാക്കാം

ചിക്കൻ.3/4cup
പാൽ..2glass
Unsalted butter..1tsp
Veg oil..1tsp
സബോള..1/4cup
വെളുത്തുള്ളി..1-2tsp
പച്ചമുളക്..2tsp
Cornflour..1/2tsp
വെള്ളം..3tsp
Fresh cream…2-3tsp
കുരുമുളക് പൊടി..1tsp
പുതിന /origano..1/4tsp
ഉപ്പ്
ആദ്യം തന്നെ butter, oil ചൂടാക്കി വെളുത്തുള്ളി അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, സബോള ചേർത്ത് സോഫ്റ്റ് ആയി വരുമ്പോൾ ചിക്കൻ ചെറുതായി മുറിച്ചത് ചേർത്ത് ഉപ്പ് കുരുമുളക് പൊടി ചേർത്ത് നന്നായി വേവിക്കുക.. വെള്ളം ചേർക്കരുത്.. ചിക്കൻ നന്നായി വെന്ത് വന്നാൽ പാൽ ചേർക്കുക.. തിളച്ചു വരുമ്പോൾ cornflour വെള്ളത്തിൽ mix ചെയ്തത് ചേർക്കുക… Fresh cream, mint/origano ചേർത്ത് ഇളക്കി തീ off ചെയാം… Fresh cream ഇല്ലെങ്കിൽ പാൽപാട നന്നായി mix ചെയ്തു ചേർക്കാം.. ഇല്ലെങ്കിലും കുഴപ്പം ഇല്ല…