"> കോഴി നിറച്ചത് | Malayali Kitchen
HomeRecipes കോഴി നിറച്ചത്

കോഴി നിറച്ചത്

Posted in : Recipes on by : Vaishnavi

മുഴുവൻ കോഴി-1
കഴുകി വൃത്തിയാക്കിയ മുഴുവൻ കോഴിയെ വരയുക.മുളക്, മഞ്ഞൾ, ഗരം മസാല, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് ചെറുനാരങ്ങ നീര് എന്നിവ കൊണ്ടുള്ള മിശ്രിതം കോഴിയിൽ ഉള്ളിലും വെളിയിലും നന്നായി തേച്ചു പിടിപിച്ചു ഒരു മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക.

സവാള-4
തക്കാളി -3
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-2 1/2 spn
പച്ചമുളക്- രണ്ടെണ്ണം
മുളകുപൊടി -ഒരു സ്പൂൺ
മഞ്ഞൾപൊടി- അര സ്പൂൺ
ഗരം മസാല- അര സ്പൂൺ
കുരുമുളക് പൊടി-1 tsp
കറിവേപ്പില, മല്ലിയില, പുതിനയില ആവശ്യത്തിന്
ഉപ്പ്, എണ്ണ പാകത്തിന്
നിറക്കാൻ പുഴുങ്ങിയ മുട്ട 2,

കോഴിയിൽ നിറക്കാൻ ഉള്ള മസാല മസാല തയ്യാറാക്കുന്ന വിധം:
******************************
ചട്ടി ചൂടായാൽ എണ്ണ ഒഴിച്ച് അതിലോട്ട് സവാള പച്ചമുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് വഴറ്റുക ശേഷം തക്കാളി ചേർത്ത് നന്നായി വഴറ്റുക .അതിനു ശേഷം പൊടികൾ ചേർക്കുക .മസാല പച്ചമണം മാറിയാൽ മല്ലിയിലയും പുതിനയിലയും പുഴുങ്ങിയ മുട്ടയും ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഈ കൂട്ട് പാകത്തിന് എടുത്ത് മസാല തേച്ചു വെച്ചിരിക്കുന്ന കോഴിയിൽ നിറക്കുക.കോഴിയുടെ കാൽ രണ്ടും യോജിപ്പിച്ചു തുന്നുക.

നിറച്ച കോഴി വേവിക്കാൻ ഉള്ള മസാല
*******************
ഒരു പാനിൽ ഓയിൽ ഒഴിച്ച് അരിഞ്ഞ സബോള ഇട്ടു നന്നായി വഴറ്റുക … അതിലേക്കു അരിഞ്ഞുവെച്ച പച്ചമുളക് .. ചതച്ചു വെച്ച ഇഞ്ചിയും വെളുത്തുള്ളിയും ആഡ് ചെയ്തു ഇളക്കുക .. ഒന്ന് മൂത്തുവന്നാൽ തക്കാളി കൂടി ചേർത്ത് ഒന്ന് ഇളകി മൂടിവെക്കുക ….. കുറച്ച് കഴിഞ്ഞു മസാലപ്പൊടികൾ ആഡ് ചെയ്തു ഒന്ന് ചൂടാക്കി … അതിലേക്കു മല്ലിയിലയും പൊതീനയും ചേർക്കുക .. പിന്നീട് കുറച്ച് വെള്ളം ഒഴിക്കുക. വെള്ളം കൂടാതെ നോക്കുക .. മസാല നിറച്ചുവെച്ച കോഴി ഈ മസാലയിലേക്കു ആഡ് ചെയ്തു മൂടി വെച്ച് തീ കുറച്ച് വെച്ച് വേവിക്കുക ….
ടേസ്റ്റി കോഴി നിറച്ചത് റെഡി.

Leave a Reply

Your email address will not be published. Required fields are marked *