18 May, 2021
ഇഷ്ടു

വേണ്ട ചേരുവകൾ :
ഉരുളക്കിഴങ്ങ് -2(വലുത്)
സവാള ———–3
ഇഞ്ചി———–ഒരു വലിയ കഷ്ണം
പച്ചമുളക്-6-8(എരിവ്
അനുസരിച്ചു എടുക്കാം )
ചെറിയ ഉള്ളി —–6-8എണ്ണം
ഉപ്പ്———-ആവശ്യത്തിന്
കറിവേപ്പില——കുറച്ച്
വെളിച്ചെണ്ണ—-2-3 spoon
ടിൻ തേങ്ങാപ്പാൽ——400ml
തയ്യാറാക്കുന്ന വിധം
രണ്ട് രീതിയിൽ ഉണ്ടാക്കാറുണ്ട്. ഇപ്പോൾ ഉണ്ടാക്കിയത്
ഉരുളക്കിഴങ്ങ് സവാള ചെറിയ ഉള്ളി ഇഞ്ചി പച്ചമുളക് എന്നിവ തൊലി കളഞ്ഞു കഴുകി പച്ചമുളക് രണ്ടായി മുറിച്ചിടണം ഇഞ്ചി തീരെ ചെറുതായി മുറിച്ചോ ചതച്ചോ ചേർത്തു കുറച്ച് വെള്ളം ഒഴിച്ച് കുക്കറിൽ 1/2 വിസിൽ (കുക്കറിൽ വേവിക്കണം എന്ന് ഇല്ല ).
ശേഷം മൺചട്ടിയിൽ മാറ്റി ആവശ്യത്തിന് ഉപ്പ് ചേർത്തു തേങ്ങാപ്പാൽ ഒഴിച്ച് ചൂടാക്കി കുറുക്കുക.
പിന്നെ കുറച്ച് കറിവേപ്പില വെളിച്ചെണ്ണ എന്നിവ ചേർത്ത് മിക്സ് ചെയ്യുക.
ഫ്രിഡ്ജിൽ വെക്കുകയാണെങ്കിൽ അടുത്ത ദിവസത്തേക്ക് കുറച്ചു കൂടെ രുചി കൂടും
രണ്ടാമത്തെ രീതിയിൽ ടിൻ തേങ്ങാപാൽ കുറച്ച് എടുത്തു വെള്ളം ചേർത്തു ലൂസാക്കി കഷ്ണങ്ങൾ വേവിച്ചു ബാക്കി വെച്ച പാൽ ഒന്നാം പാൽ ആയി ഒഴിക്കാം.