18 May, 2021
ഓട്ട്സ് ഉപ്പുമാവ്

1. ഓട്സ് ഒരു കപ്പ്
2. നെയ്യ് ഒരു ടേബിൾ സ്പൂൺ
3. കടുക് ഒരു ടീസ്പൂൺ
4. ഉഴുന്ന് ഒരു ടീസ്പൂൺ
5. കപ്പലണ്ടി/peanut കാൽ കപ്പ്
6. പച്ചമുളക് ഒന്നോ രണ്ടോ
7. ഇഞ്ചി ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂൺ
8. കറിവേപ്പില
9. സവാള ചെറുതായി അരിഞ്ഞത് ഒന്ന്
10. കാരറ്റ് ഗ്രേറ്റ് ചെയ്തത് കാൽകപ്പ്
11. മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ
12. വെള്ളം രണ്ട് കപ്പ്
13. ഉപ്പ് ആവശ്യത്തിന്
14. തേങ്ങ ചിരകിയത് ആവശ്യത്തിന്
• ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ഓട്സ് ഇട്ട് നന്നായി വറുത്തെടുത്ത് മാറ്റി വയ്ക്കുക.
• അതേ പാനിലേക്ക് നെയ്യൊഴിച്ച് ചൂടാകുമ്പോൾ കടുകും ഉഴുന്നുപരിപ്പും മൂപ്പിക്കുക.
• അതിലേക്ക് കപ്പലണ്ടി ചേർത്ത് ഒന്ന് മൂപ്പിക്കുക.
• അതിലേക്ക് ചെറുതായി അരിഞ്ഞുവെച്ചിരിക്കുന്ന പച്ചമുളക് ഇഞ്ചി കറിവേപ്പില എന്നിവ ചേർത്ത് മൂക്കുമ്പോൾ സവോള ചേർത്ത് കൊടുക്കുക.
• സവോള നന്നായി വഴന്നാൽ അതിലേയ്ക്ക് ക്യാരറ്റ് ഗ്രേറ്റ് ചെയ്തതും മഞ്ഞൾപ്പൊടിയും ചേർത്ത് മഞ്ഞൾപ്പൊടിയുടെ പച്ചമണം മാറുന്നത് വരെ വഴറ്റുക .
• അതിലേക്ക് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചുവച്ച് തിളപ്പിക്കുക.
• നന്നായി തിളച്ചു വരുമ്പോൾ വറുത്തു വച്ചിരിക്കുന്ന ഓട്സ് ചേർത്ത് കൊടുത്തത് നന്നായി ഇളക്കി കുറഞ്ഞ തീയിൽ അടച്ചു വെച്ച് വേവിക്കുക.
• നന്നായി വെന്തു കഴിഞ്ഞാൽ തേങ്ങാ ചേർത്ത് ഇളക്കി flame കൂട്ടിവെച്ച് തോർത്തി എടുക്കുക.
NOTE:
ഇവിടെ ഞാൻ റോൾഡ് ഓട്സ് (ROLLED OATS/OLD FASHIONED OATS)ആണ് ഉപയോഗിച്ചിരിക്കുന്നത് .അതുകൊണ്ടാണ് ഒരു 1 cup oats 2 കപ്പ് വെള്ളം ചേർത്ത് ഇരിക്കുന്നത്.
INSTANT OATS ചേർന്നവരാണ് എന്നുണ്ടെങ്കിൽ ഒരു കപ്പ് oats ഒന്നേകാൽ കപ്പ് വെള്ളത്തിന്റെ ആവശ്യമേയുള്ളൂ.
റോൾ ഡോട്ട് ചേർക്കുന്നത് കൊണ്ടാണ് അടച്ചുവെച്ച് നന്നായി വേവിച്ചെടുക്കുന്ന ത
ഇൻസ്റ്റന്റ് ചേർക്കുന്ന വരാണെങ്കിൽ ഓട്സ് ചേർത്ത് നന്നായി ഇളക്കി തോർത്തി എടുത്താൽ മതി പെട്ടന്ന് തന്നെ വെന്തു കിട്ടും.