18 May, 2021
തൊടുകറി

ചേരുവകൾ :
എണ്ണ – 2 ടേബിൾസ്പൂൺ
കടുക് – 1/2 ടീസ്പൂൺ
ഉലുവ – 1/4 ടീസ്പൂൺ
ഉഴുന്ന് – 1 ടീസ്പൂൺ
നല്ല ജീരകം – 1/2 ടീസ്പൂൺ
മുളക് പൊടി – 2 to 3 ടീസ്പൂൺ
മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
വാളൻ പുളി – ഒരു ചെറു നാരങ്ങ വലുപ്പം
വെളുത്തുള്ളി – 8 തൊട്ട് 10 എണ്ണം
കായപ്പൊടി – ഒരു നുള്ള്
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
ശർക്കര – ഒരു ചെറിയ കഷ്ണം
ഉണ്ടാക്കുന്ന വിധം :
ഒരു പാനിൽ ഉലുവയും ജീരകവും ഇട്ടു നല്ലപോലെ വറുത്തെടുക്കുക. ഇനി ഇതിലോട്ട് മുളക് പൊടിയും മഞ്ഞൾപൊടിയും കൂടെ ചേർത്ത് ഒരു മിനിറ്റ് മൂപ്പിക്കുക. ശേഷം മിക്സിയിൽ ഇട്ടു പൊടിച്ചെടുക്കുക.
ഇനി ഒരു പാനിലോട്ടു എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകും ഉഴുന്നും ഇട്ടു മൂപ്പിക്കുക. ശേഷം ഇതിലോട്ട് വെളുത്തുള്ളിയും കറി വേപ്പിലയും ഇട്ടു വഴറ്റുക.
അതിനു ശേഷം പുളി പിഴിഞ്ഞ വെള്ളം ചേർത്ത് നല്ലപോലെ വേവിക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കാം.ഒന്ന് കുറുകി വരുമ്പോൾ പൊടിച്ചു വച്ചിരുന്ന മസാല ചേർത്ത് ഇളക്കി ചെറു തീയിൽ വേവിക്കുക. എണ്ണ തെളിഞ്ഞു വരുമ്പോൾ ഇത്തിരി ശർക്കരയും, കായപ്പൊടിയും ( നിർബന്ധം ഇല്ല്യ ) ചേർത്ത് ഇളക്കി യോജിപ്പിക്കുക.
തൊടുകറി റെഡി