18 May, 2021
പുതിന മല്ലിയില ചമ്മന്തി

ഈ ചമ്മന്തി
2-3രീതിയിൽ ഉണ്ടാക്കാറുണ്ട്
മല്ലിയില കൂടുതൽ ചേർക്കുന്നതാണ് രുചി കൂടുതൽ.പുതിന ചേർത്തും ഉണ്ടാക്കാം.ഉള്ളിയും ഉഴുന്നും ചേർത്തും ചേർക്കാതെയും ഉണ്ടാക്കാറുണ്ട്.ഞാൻ ഇപ്പോൾ കൂടുതൽ പുതിന ആണ് ചേർത്തത്.മല്ലിയില കിട്ടാത്തത് കൊണ്ട്.ദൂരയാത്ര പോവുമ്പോൾ ചപ്പാത്തിയുടെ കൂടെ കഴിക്കാൻ കൊണ്ടു പോവാറുണ്ട് മല്ലിയില ചമ്മന്തി.അപ്പോൾ ഉള്ളി ചേർക്കാറില്ല.
വേണ്ട ചേരുവകൾ
പുതിന——————-1പിടി
മല്ലിയില————–1പിടി
തേങ്ങ——————ഒന്നര കൈപിടി
ഉഴുന്ന് —————-3സ്പൂൺ ചെറുത്
ഇഞ്ചി——————1കഷണം
പച്ചമുളക്————2-3
ഉള്ളി——————-optional
ഉപ്പ്
വെളിച്ചെണ്ണ———-2-3സ്പൂൺ
മുളകുപൊടി——–1-2 സ്പൂൺ എരിവ് അനുസരിച്ചു
പുളി——————-നെല്ലിക്ക വലുപ്പം
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി ഉഴുന്ന് ചേർത്ത് ബ്രൗൺ നിറം ആവുന്നത് വരെ വറക്കുക.ശേഷം തേങ്ങ ഇഞ്ചി പച്ചമുളക് എന്നിവ ചേർത്ത് വറക്കുക മുളക് പൊടിയും ചേർത്ത് നല്ലോണം വറുക്കണം.പിന്നെ മല്ലിയിലയും പുതിനയും ചേർത്ത് നന്നായി വറുക്കുക.ഉപ്പ് ചേർത്ത് വേണമെങ്കിൽ മാത്രം വെള്ളം ചേർത്ത് അരയ്ക്കുക
ഏതിന്റെ കൂടെയും പറ്റുന്ന ചമ്മന്തി ആണ്.
Note: സവാള വേണമെങ്കിലും ചേർക്കാം.ഉള്ളി ചേർക്കുമ്പോൾ ചിലപ്പോൾ പെട്ടെന്ന് കേടുവരാം. പുതിന തണുപ്പ് ആണ് അതുകൊണ്ട് കുറച്ചു ചേർത്താലും മതിയാവും പുതിന ഇല്ലാതെ മല്ലിയില മാത്രം ചേർത്തും ഉണ്ടാക്കാം. പുതിന ചേർക്കുന്നത് വയറു സംബന്ധമായ അസുഖങ്ങൾക്ക് നല്ലതാണ് constipation ഉള്ളവർക്കും നല്ലതാണ്