18 May, 2021
ഉരുളക്കിഴങ്ങ് കറി

തയ്യാറാക്കുന്ന വിധം
ഒരു മൺചട്ടിയിൽ എണ്ണ ഒഴിക്കുക ചൂടായി വരുമ്പോൾ കടുക് ചേർത്തു പൊട്ടിക്കുക, ശേഷം സവാള പച്ചമുളക്,കറിവേപ്പില എന്നിവ ചേർത്തു വഴറ്റുക, വഴണ്ടു വരുമ്പോൾ മഞ്ഞൾപൊടി,മല്ലിപ്പൊടി,പെരുംജീരകം പൊടി എന്നിവ ചേർത്തു പച്ചമണം മാറുന്നത് വരെ വഴറ്റുക , ഇനി അതിലേക്ക് കട്ടു ചെയ്തു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേർത്തുകൊടുക്കാം,നന്നായി മിക്സ് ചെയ്യണം അല്പം വെള്ളമൊഴിച്ചു അടച്ചു വെച്ചു വേവിക്കുക, ശേഷം അതിലേക്ക് ആവശ്യത്തിനു ചൂടുവെള്ളം ചേർത്തു തിളപ്പിച്ചു വറ്റിക്കുക, വറ്റിവരുമ്പോൾ അല്പം കറിവേപ്പിലയും ,കുറച്ചുകൂടി പെരുംജീരക പൊടിയും ചേർത്തു കൊടുക്കാം ,പെരും ജീരകം ഇല്ലെങ്കിൽ ഗരംമസാല ചേർക്കാം ,അവസാനമായി തേങ്ങാ പാൽ ചേർക്കാം ,ശേഷം തിളപ്പിക്കരുത്, അടിപൊളി ഉരുളക്കിഴങ്ങ് കറി റെഡി