"> ചക്കയും പോർക്കും | Malayali Kitchen
HomeRecipes ചക്കയും പോർക്കും

ചക്കയും പോർക്കും

Posted in : Recipes on by : Vaishnavi

ചക്ക വെച്ചുണ്ടാക്കുന്ന ഒരു ടേസ്റ്റി കറി ആണ് ചക്കയും പോർക്കും . 3 സ്റ്റെപ് ആയിട്ടാണ് ഈ കൂട്ടാൻ ഉണ്ടാക്കുന്നത് .

1st step : 1/2 kg പോർക്ക് മുറിച്ചത് cooker ഇട്ട് വേവിക്കണം. അതിന്റെ കൂടെ മുളകുപൊടി 2tblsp , മഞ്ഞൾപ്പൊടി 1tsp, മല്ലിപ്പൊടി 3 tblsp , കുരുമുളക് പൊടി 1tsp , വേപ്പില കുറച്ച്, സവോള 2 നീളത്തിൽ അരിഞ്ഞത് , പച്ചമുളക് 2 നീളത്തിൽ അരിഞ്ഞത് , ചുവന്നുള്ളി ചതച്ചത് , ഇഞ്ചി ചെറിയ കഷണം ചതച്ചത് എന്നിവ ചേർത്ത് വെള്ളം ഒഴിച്ച് വേവിക്കുക . സംശയമുള്ളവർ വീഡിയോയിൽ നോക്കുക . ഇറച്ചി വെന്തതിനു ശേഷം അതിൽ മൂത്ത ചക്ക ചെറുതാക്കി അരിഞ്ഞ് വച്ചിരിക്കുന്നത് ഇട്ട് വേവിക്കുക .

2 nd step : മസാല ഉണ്ടാക്കലാണ് . അതിനായി ഒരു മുറി തേങ്ങ ചിരകിയത് , ചുവന്നുള്ളി അരിഞ്ഞത് , വെളുത്തുള്ളി അരിഞ്ഞത് രണ്ട് എണ്ണം , വേപ്പില കുറച്ച് , ഏലക്കായ 6, ജാതിക്ക പകുതി , ജാതിപത്രി , പട്ട ചെറിയ കഷണം ,ഗ്രാമ്പൂ 6 , കശ കശ 1tsp എന്നിവ ചേർത്ത് നന്നായി ഇളക്കി വറത്തെടുക്കുക . വറക്കുന്നത് കൂടുതൽ കാണുന്നതിനായി വീഡിയോ കാണുക. ചൂടാറിയ തിന് ശേഷം mix യുടെ jar ഇട്ട് മസാല പൊടിച്ചെടുക്കുക .

3rd step : കൂട്ടാൻ കാച്ചുന്നതിനായി വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ വെളുത്തുള്ളി , ചുവന്നുള്ളി എന്നിവ ചേർത്ത് നന്നായി വഴറ്റുക . അതിൽ മുളകുപൊടി , മല്ലിപ്പൊടി എന്നിവയിട്ട് മൂപ്പിക്കുക . അതിൽ വേവിച്ച് വച്ചിരിക്കുന്ന ചക്കയും പോർക്കും ഇട്ട് ഇളക്കുക. ഇതിലേക്ക് മസാലപ്പൊടി ചേർത്ത് നന്നായി ഇളക്കുക .

Leave a Reply

Your email address will not be published. Required fields are marked *