"> ഫിഷ് ബിരിയാണി | Malayali Kitchen
HomeRecipes ഫിഷ് ബിരിയാണി

ഫിഷ് ബിരിയാണി

Posted in : Recipes on by : Vaishnavi

മീൻ 400 ഗ്രാം
ഉപ്പ് ആവശ്യത്തിന്
മഞ്ഞൾപ്പൊടി അര ടീസ്പൂൺ
മുളകുപൊടി അര ടീസ്പൂൺ
ഗരംമസാല അര ടീസ്പൂൺ
നാരങ്ങനീര് 2 ടീ സ്പൂൺ
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ
മീൻ ഇലേക്ക് എല്ലാ ചേരുവകളും ചേർത്ത് നല്ലപോലെ മിക്സ് ആക്കിയതിനു ശേഷം മസാല പിടിക്കാൻ 20 മിനിറ്റ് മാറ്റിവയ്ക്കുക 20 മിനിറ്റിനുശേഷം മീൻകഷണങ്ങൾ വറുത്ത് മാറ്റിയെടുക്കാം

മസാല

നെയ്യ് രണ്ട് ടേബിൾ സ്പൂൺ
മീൻ വറുത്ത് ഓയിൽ മൂന്ന് ടേബിൾസ്പൂൺ
കറുവപ്പട്ട 1
ഗ്രാമ്പൂ 8
ഏലയ്ക്ക 8
ജീരകം ഒരു ടീസ്പൂൺ
സവാള 1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ
തക്കാളി രണ്ടെണ്ണം മിക്സിയിൽ അടിച്ചെടുത്തത്
മല്ലിപ്പൊടി ഒരു ടീസ്പൂൺ
മുളകുപൊടി ഒന്നരടീസ്പൂൺ
ജീരകപ്പൊടി ഒരു ടീസ്പൂൺ
ഗരംമസാല അര ടീസ്പൂൺ
മല്ലിയില രണ്ട് ടേബിൾസ്പൂൺ
പൊതിനയില രണ്ട് ടേബിൾസ്പൂൺ
തൈര് കാൽ കപ്പ്
ഉപ്പ് ആവശ്യത്തിന്
ഒരു പാത്രത്തിലേക്ക് ഓയിലും നെയ്യും ചേർത്തതിനുശേഷം കറുവപ്പട്ട ഗ്രാമ്പൂ ഏലക്കായ ജീരകം എന്നിവ ചേർത്ത് ഒന്ന് ചൂടാക്കിയെടുക്കുക ഇതിലേക്ക് സവാള ചേർത്ത് ഗോൾഡൻ കളർ ആകുന്നവരെ ഫ്രൈ ചെയ്യുക അതിനുശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഒന്നുകൂടി വഴറ്റുക തക്കാളി കൂടെ ചേർത്ത് കൊടുത്തത് വെള്ളം മുഴുവനായും വറ്റി വരുന്നതുവരെ എണ്ണ തെളിയുന്നതുവരെ വഴറ്റുക അതിനുശേഷം ഇതിലേക്ക് മല്ലിപ്പൊടി മുളകുപൊടി ഖരം മസാല ജീരകപ്പൊടി എന്നിവ ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക അതിനുശേഷം ഇതിലേക്ക് തൈര് ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ വഴറ്റി ഇതിലേക്ക് മീൻ കഷണങ്ങൾ ചേർത്ത് 2 മിനിറ്റ് വേവിക്കുക

ബസ്മതി റൈസ് രണ്ടു കപ്പ്
വെള്ളം ചോറ് വേവിച്ച് എടുക്കുവാൻ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
കറുവപ്പട്ട രണ്ട് ഏലക്ക 7 ഗ്രാമ്പൂ 8 ജീരകം അര ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് അര ടീസ്പൂൺ തക്കോലം രണ്ടെണ്ണം
ഏലക്ക 6

വെള്ളത്തിലേക്ക് ക്കറുവാപ്പട്ട ഗ്രാമ്പൂ ജീരക ഏലക്ക തക്കോലം എന്നിവ ചേർത്തതിനുശേഷം വെള്ളം നല്ലപോലെ തിളച്ചു വരുമ്പോൾ അരി ചേർത്ത് കൊടുക്കുക 80 ശതമാനം വേവിച്ച് മാറ്റിവയ്ക്കുക അതിനു ശേഷം വേവിച്ച എടുത്തിട്ടുള്ള ചോറ് ചൂടോടെ തന്നെ മീൻ മസാലയുടെ മുകളിലേക്ക് ഇട്ടുകൊടുക്കുക അതിനുമുകളിലായി കുറച്ച് മല്ലിയിലയും പുതിനയിലയും കുറച്ച് ഗരം മസാല ചേർക്കുക മീൻ വറുത്തു ഓയിൽ കാൽ കപ്പ് മുകളിലായി ഒഴിച്ചു കൊടുക്കുക കാൽ ടീസ്പൂൺ ഗരം മസാല ചേർത്ത് കൊടുക്കുക അര ടീസ്പൂൺ റോസ് വാട്ടർ കൂടി ചേർത്ത് മൂടിവെച്ച് 8 മിനിറ്റ് മീഡിയം തീയിൽ വച്ചു ഏഴ് മിനിറ്റ് ഏറ്റവും കുറഞ്ഞ തീയിൽ വച്ചും മൂടിവെച്ച് വേവിച്ചെടുക്കുക
സൂപ്പർ ടേസ്റ്റി ആയിട്ടുള്ള ഫിഷ് ദം ബിരിയാണി

Leave a Reply

Your email address will not be published. Required fields are marked *