19 May, 2021
നേന്ത്രപ്പഴവും/ ഏത്തപ്പഴവും ഗോതമ്പ് പൊടിയുംകൊണ്ടുള്ള സ്നാക്ക്.

ചേരുവകൾ :
നെയ്യ് -ഒരു ടേബിൾസ്പൂൺ
നേന്ത്രപ്പഴം – രണ്ടെണ്ണം ചെറുതായി നുറുക്കിയത്
തേങ്ങ – മുക്കാൽ കപ്പ്
പഞ്ചസാര / ശർക്കര – അരക്കപ്പ്
ഏലക്കായ – രണ്ടെണ്ണം
ഗോതമ്പ് പൊടി – ഒരു കപ്പ്
അരിപ്പൊടി- ഒരു ടേബിൾസ്പൂൺ
ഉപ്പ് – ഒരു നുള്ള്
മഞ്ഞൾപൊടി – ഒരു നുള്ള്
എണ്ണ – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം :
1. ഒരു പാനിൽ നെയ്യൊഴിച്ച്, നേന്ത്രപ്പഴം അരിഞ്ഞത് ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക.
2. ഇതിലേക്ക് തേങ്ങയും പഞ്ചസാരയും ചേർത്ത് കൊടുക്കുക.
3. പഞ്ചസാര എല്ലാം ഉരുകി, തേങ്ങയും പഴവും കൂടെ എല്ലാം യോജിച്ച് കിട്ടുന്നവരെ ഒന്ന് വഴറ്റി എടുക്കുക.
4. രുചി കൂടുവാൻ വേണ്ടി കുറച്ച് ഏലയ്ക്കാപ്പൊടി ചേർക്കുക.
5. പഴത്തിന്റെ ഈ കൂട്ട് തണുക്കാൻ വേണ്ടി മാറ്റി വയ്ക്കുക.
6. അതിനു ശേഷം ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കുക.
7. ഇനി ഒരു പാത്രമെടുത്ത് അതിലേക്ക് ഗോതമ്പുപൊടിയും അരിപ്പൊടിയും ഒരുനുള്ള് ഉപ്പും മഞ്ഞൾപ്പൊടിയും കൂടെ ചേർത്ത് ഇളക്കിയെടുക്കുക. ഇനി ഇതിലേക്ക് കുറേശ്ശെ വെള്ളമൊഴിച്ച് കട്ടയില്ലാതെ മാവ് തയ്യാറാക്കുക. ദോശ മാവിന് പരുവത്തിൽ വേണം തയ്യാറാക്കി എടുക്കാൻ ആയിട്ട്.
8. ഇനി പഴം കൊണ്ട് ഉണ്ടാക്കിയ ഓരോ ഉണ്ടകൾ തയ്യാറാക്കിയ മാവിൽ മുക്കി നല്ല ചൂട് എണ്ണയിലിട്ടു വറുത്തെടുക്കുക.