19 May, 2021
ചിക്കൻ പെട്ടി പത്തിരി

ചിക്കൻ പീസ്- 12 പീസ്
വെളുത്തുള്ളി -6
ഇഞ്ചി- 2 ചെറിയ കഷ്ണം
സവാള- 2
പച്ചമുളക്- 3
മുളക്പൊടി- 1 ടീസ്പൂൺ
ഗരംമസാല- 1 ടീസ്പൂൺ
മഞ്ഞൾപൊടി-കാൽ ടീ സ്പൂൺ
കറിവേപ്പില കുറച്ച്
മല്ലിയില കുറച്ച്
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ ആവശ്യത്തിന്
പ്രഷർകുക്കറിൽ 12 ചിക്കൻ പീസ്,കാൽ സ്പൂൺ മഞ്ഞൾ പൊടി,2 വെളുത്തുള്ളി ഒരു ചെറിയ കഷ്ണം ഇഞ്ചി ചതച്ചത് ഉപ്പ് ആവശ്യത്തിന് ചേർത്ത് മീഡിയം ഫ്ലെമിൽ 4 വിസിൽ വരുത്താം,അതു കഴിഞ്ഞ് ചിക്കൻ പിച്ചിയെടുത്ത് മാറ്റി വെയ്ക്കാo.പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് 2 സവാള കൊത്തിയരിഞ്ഞത് ,3 പച്ചമുളക് 4 വെളുത്തുള്ളിയും ഒരു ചെറിയ കഷ്ണം ഇഞ്ചി ചതച്ചതും കുറച്ച് വേപ്പിലയും ഉപ്പും ചേർത്ത് 5 മിനിറ്റ് വഴറ്റിയെടുക്കാം.ശേഷം 1 ടീ സ്പൂൺ മുളക്പൊടി,1ടീ സ്പൂൺ ഗരംമസാല അല്പം മഞ്ഞൾ പൊടിയും പിച്ചിയ ചിക്കനും ചേർത്ത് 3 മിനിറ്റ് വഴറ്റിയെടുക്കാം.കുറച്ച് മല്ലിയില ചേർത്ത് ഗ്യാസ് ഓഫ് ചെയ്യാം
Ingredients for dough
മൈദ- 1 കപ്പ്
ബട്ടർ-1 സ്പൂൺ
കോൺഫ്ലവർ- 1 സ്പൂൺ
വെള്ളം ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
ഓയിൽ ആവശ്യത്തിന്
ബൗളിൽ മൈദ,ഉപ്പ് വെള്ളം ചേർത്ത് 5 മിനിറ്റ് നന്നായി കുഴച്ചെടുക്കുക.ശേഷം കുറച്ച് ഓയിൽ തടവി നനഞ്ഞ ടൗവ്വൽ മുകളിൽ ഇട്ട് അര മണിക്കൂർ മാറ്റി വെയ്ക്കാം.ബൗളിൽ 1 സ്പൂൺ ബട്ടറും 1 സ്പൂൺ കോൺഫ്ലവറും മിക്സ് ചെയ്ത് മാറ്റി വെയ്ക്കാം.അര മണിക്കൂറിന് ശേഷം കുഴച്ച മാവ് ഓരോ ഉരുളകളാക്കാം.കനം കുറച്ച് പരത്തി നടുവിൽ ബട്ടർ കോൺഫ്ലവർ മിശ്രിതം പുരട്ടുക.അങ്ങിനെ എല്ലാ ഉരുളകളും ഇതു പോലെ ചെയ്ത് എടുക്കാം.അവസാനം എല്ലാം ഒരുമിച്ച് വെച്ച് ഒന്നുകൂടി നന്നായി പരത്തി 4 ഭാഗങ്ങളും മുറിച്ച് മാറ്റി ചുരുട്ടിയെടുത്ത് മുറിച്ചെടുക്കാം.മുറിച്ചെടുത്ത് ഓരോ ഭാഗവും പരത്തി നടുവിൽ ചിക്കൻ ഫില്ലിംഗ് വെച്ച് നാല് ഭാഗവും വെള്ളം ഒട്ടിച്ച് ഫോർക്ക് കൊണ്ട് അമർത്തി ഷെയ്പ്പാക്കി ഓയിലിൽ വറുത്തെടുക്കാം.ഇപ്പോൾ നമ്മളുടെ ചിക്കൻ പെട്ടി പത്തിരി റെഡിയായിട്ടുണ്ട്.