"> മംഗോ ലഡു | Malayali Kitchen
HomeRecipes മംഗോ ലഡു

മംഗോ ലഡു

Posted in : Recipes on by : Vaishnavi

മംഗോ ലഡു .. എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം വിചാരിക്കും മാങ്ങ കൊണ്ട് ലഡു . അതെങ്ങനെ ഉണ്ടാക്കാമെന്നാണ്.
പക്ഷേ വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു സ്വീറ്റ് ആയിട്ടുള്ള വിഭവമാണ് ഇത്. മാങ്ങ സീസണിൽ എല്ലാവർക്കും ഇതൊന്ന് ചെയ്തു നോക്കാവോന്നതെയുളളൂ.

ഇന്ഗ്രെഡിയന്റ്സ്

Mango pulp 1/2 cup
പൊടിച്ച പഞ്ചസാര 1/2 cup
തേങ്ങ ചിരകിയത് 1/2 cup
നൈയ് 1 tbsn
പാല് പൊടി 4 tbsn
Desiccated coconut

തേങ്ങ ചിരകിയത് സ്റ്റോവ് ൽ വെച്ചിരിക്കുന്ന pan ൽ ഇട്ട് 2 or 3 min നന്നായി ഇളക്കുക. വെള്ളാമശം പോയ തേങ്ങയിലേയ്ക്ക് നൈയ്യിട്ട് 2min കൂടി നന്നായി ഇളക്കുക. പാനിൽ നിന്ന് അത് മാറ്റി വയ്ക്കുക.
പാനിൽ ഉണ്ടാക്കി വെച്ചിരിക്കുന്ന മാങ്ങ പൽപ്പ് ഒഴിച്ച് , അതിന്റെ കൂടെ പഞ്ചസാര പൊടിച്ചത് കൂടി ചേർത്ത് നന്നായി ഇളക്കി വറ്റിക്കുക . വറ്റി വരുമ്പോൾ അതിലേയ്ക്ക് നേരത്തെ മാറ്റിവെച്ച തേങ്ങയും നൈയ്യും ചേർത്തിളക്കിയത് ഇട്ട് നന്നായി ഇളക്കുക . പാത്രത്തിൽ നിന്നും നന്നായി വിട്ടു വരുന്ന പാകമാകുമ്പോൾ സ്റ്റോവ് ഓഫ്‌ ചെയ്യുക.
കുറച്ച് ചൂടാറിയതിനു ശേഷം ലഡു ഷേപ്പ്ൽ ഉറുട്ടിയെടുക്കുക . Desiccated coconut ഒരു plate ൽ പരത്തിയിട്ടതിനു ശേഷം അതിൽ ഉരുട്ടിയെടുക്കുക. അപ്പോ നമ്മുടെ മാങ്ങാ ലഡ്ഡു റെഡി . ചൂടാറിയ തിന് ശേഷം കഴിക്കാം .

Leave a Reply

Your email address will not be published. Required fields are marked *