20 May, 2021
ചെമ്പല്ലി കറി

1. ചെമ്പല്ലി – 1 കിലോ
2. ഇഞ്ചി – 50 ഗ്രാം
3. പച്ചമുളക് – 100 ഗ്രാം
4. കറിവേപ്പില – 2 തണ്ട്
5. മഞ്ഞൾ പൊടി – 1 ടീസ്പൂൺ
6. കശ്മീരി മുളകു പൊടി – 2 ടേബിൾ സ്പൂൺ
7. മുളകു പൊടി – 1 ടേബിൾ സ്പൂൺ
8. ഉപ്പ് – ആവശ്യത്തിന്
9. വാളൻ പുളി – 50 ഗ്രാം
10. വെളിച്ചെണ്ണ – 3 ടീ സ്പൂൺ
11. ഉലുവ – 1 ടീസ്പൂൺ
ചെമ്പല്ലി വൃത്തിയാക്കിയ ശേഷം ഒരു ടേബിൾ സ്പൂൺ മുളകു പൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഉപ്പ് എന്നിവ പുരട്ടി 20 മിനിറ്റ് വയ്ക്കുക. 2 ടേബിൾ സ്പൂൺ കശ്മീരി മുളക് പൊടിയും തേങ്ങയും ചേർത്തു നന്നായി അരച്ച്, പുളിവെള്ളവും തക്കാളി, പച്ചമുളക്, ഇഞ്ചി എന്നിവയും ചേർത്തു വേവിക്കുക. അതിനുശേഷം വെളിച്ചെണ്ണ ചൂടാക്കി ഉലുവ പൊട്ടിച്ച് കറിയിൽ ചേർക്കുക.