20 May, 2021
മോര് കറി

ചേരുവകൾ
1. വെള്ളരി – 1 കിലോ
2. മുളകു പൊടി – 2 ടീ സ്പൂൺ
3. ഇഞ്ചി – 20 ഗ്രാം
4. പച്ചമുളക് – 4 എണ്ണം
5. തക്കാളി – 1 എണ്ണം
6. കടുക് – 1 ടീസ്പൂൺ
7. കറിവേപ്പില – 2 തണ്ട്
8. വറ്റൽ മുളക് – 4 എണ്ണം
9. ഉലുവ – 1/2 ടീസ്പൂൺ
10. മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
11. ഉപ്പ് – ആവശ്യത്തിന്
12. തേങ്ങ – 1 മുറി
പാകം ചെയ്യുന്ന വിധം
വെള്ളരി കഷണങ്ങളായി അരിഞ്ഞ് മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, പച്ചമുളക്, ഇഞ്ചി ഇവ ചേർത്തു വേവിക്കുക. ശേഷം തേങ്ങ ചിരണ്ടിയത്, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് അരയ്ക്കുക. എന്നിട്ട് വേവിച്ചതിൽ അരപ്പിനൊപ്പം തക്കാളി കഷണങ്ങളാക്കി ഇട്ട് ചെറുതീയിൽ ചൂടാക്കുക. വേവിച്ചതു തണുത്തശേഷം തൈര് ചേർക്കാം. കടുക്, വറ്റൽ മുളക്, കറിവേപ്പില, ഉലുവ എന്നിവ വെളിച്ചെണ്ണയിൽ മൂപ്പിച്ച് മോര് കറിയിൽ ചേർക്കുക. മോരു കാച്ചിയ ശേഷം രണ്ട് ടീസ്പൂൺ പച്ചക്കടുക് മിക്സിയിൽ അരച്ചു ചേർത്താൽ അതിന്റെ രുചി കൂടും.