"> കരിമീൻ പൊരിച്ചത് | Malayali Kitchen
HomeRecipes കരിമീൻ പൊരിച്ചത്

കരിമീൻ പൊരിച്ചത്

Posted in : Recipes on by : Vaishnavi

ചേരുവകൾ
1. കരിമീൻ – 5 എണ്ണം
2. ഇഞ്ചി – 50 ഗ്രാം
3. മുളകു പൊടി – 3 ടീസ്‌പൂൺ
4. മഞ്ഞൾപ്പൊടി – 1/2 ടീസ്‌പൂൺ
5. ഉപ്പ് – ആവശ്യത്തിന്
6. ചെറുനാരങ്ങാ നീര് – 1 നാരങ്ങയുടെ പകുതി
7. കറിവേപ്പില – 2 തണ്ട്
8. വെളിച്ചെണ്ണ – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം
കരിമീൻ വൃത്തിയാക്കിയതിനു ശേഷം വെളുത്തുളളി, ഇഞ്ചി, മുളകുപൊടി, മഞ്ഞൾപ്പൊടി, ചെറുനാരങ്ങാ നീര് എന്നിവ മിക്‌സിയിൽ അരച്ച് കരിമീനിൽ ഒരു മണിക്കൂർ പുരട്ടി വയ്ക്കുക. അതിനു ശേഷം തവയിൽ വെളിച്ചെണ്ണ ഒഴിച്ച് കരിമീൻ പൊരിക്കാം. പൊരിക്കുന്നതിനു മുൻപ് കറിവേപ്പില ചേർക്കണം.

Leave a Reply

Your email address will not be published. Required fields are marked *