"> വെറൈറ്റി ചിക്കൻ ഫ്രൈ | Malayali Kitchen
HomeRecipes വെറൈറ്റി ചിക്കൻ ഫ്രൈ

വെറൈറ്റി ചിക്കൻ ഫ്രൈ

Posted in : Recipes on by : Vaishnavi

ആവശ്യമായ സാധനങ്ങൾ
1. പെരുംജീരകം അര ടീസ്പൂൺ
2. ജീരകം അര ടീസ്പൂൺ
3. കുരുമുളക് അര ടീസ്പൂൺ
4. കറുവ പട്ട ചെറിയ ഒരു കഷണം
5. ഏലയ്ക്ക-2
6. ഗ്രാമ്പൂ 4
7. തക്കോലം ഒന്ന്
8. വഴനയില 2
• ആദ്യം തന്നെ ഇവയെല്ലാം ഒന്ന് എണ്ണയില്ലാതെ വറുത്തെടുത്ത വയ്ക്കുക.
9. മല്ലിയില ഒരു പിടി
10. വെളുത്തുള്ളി അല്ലി 5
11. ഇഞ്ചി ചെറിയ ഒരു കഷ്ണം
12. പച്ചമുളക് അഞ്ച്
13. കൊച്ചുള്ളി 15
14. കറിവേപ്പില
• ഇവയെല്ലാം മിക്സിയുടെ ജാർ വിട്ടുകൊടുക്കുക
• ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന മസാലയും കൂടി ചേർത്ത് ഒന്ന് അരച്ചെടുക്കുക.
• പേസ്റ്റ് പോലെ ആകാൻ വേണ്ടി വെള്ളം ചേർക്കേണ്ട ആവശ്യമില്ല.
• കൊച്ചുള്ളി ചേർത്തിരിക്കുന്ന അതിനാൽ തന്നെ ഒരുവിധം നന്നായി അരഞ്ഞു കിട്ടും.
• ഫൈൻ പേസ്റ്റ് അരച്ചെടുക്കുക ആവശ്യമില്ല.
15. ചിക്കൻ 700 ഗ്രാം
16. മഞ്ഞൾപൊടി അര ടീസ്പൂൺ
17. കാശ്മീരി മുളകുപൊടി അര ടീസ്പൂൺ
18. നാരങ്ങാ നീര് പകുതി നാരങ്ങയുടെ
19. ഉപ്പ് ആവശ്യത്തിന്
• ചിക്കനിലേക്കു മഞ്ഞൾപ്പൊടി മുളകുപൊടി നാരങ്ങാനീര് ആവശ്യത്തിന് ഉപ്പും ചേർത്ത് നേരത്തെ അരച്ചു വച്ചിരിക്കുന്ന പേസ്റ്റും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക.
• ഇത് അരമണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിക്കുക.
20. തേങ്ങാപ്പാൽ മൂന്ന് കപ്പ്( ഒന്നാം പാലിനേക്കാൾ കുറച്ചുകൂടി കട്ടികുറഞ്ഞ പാൽ ആണ് വേണ്ടത്.)
• ഒരു കടായിലേക്കു മാരിനേറ്റ് ചെയ്തു വച്ചിരിക്കുന്ന ചിക്കൻ കഷണങ്ങളും തേങ്ങാപ്പാലും കൂടി ചേർത്ത് നന്നായി ഇളക്കി കുറഞ്ഞ തീയിൽ അടച്ചു വെച്ച് വേവിക്കുക.
• ചിക്കൻ കഷണങ്ങൾ മുക്കാൽ വേവ് ആയി കഴിയുമ്പോൾ തുറന്നു വെച്ച് flame മീഡിയയിലേക്ക് ആക്കി വേവിക്കുക.
• അപ്പോഴേക്കും തേങ്ങാപ്പാലിൽ നിന്നും എണ്ണ തെളിഞ്ഞു തുടങ്ങും.
• മീഡിയം ഫ്‌ളെമിൽ വെച്ച് ചിക്കൻ അതിൽ വരട്ടിയെടുക്കുക.
• നന്നായി വരട്ടി കഴിഞ്ഞാൽ ചിക്കൻ ഫ്രൈയുടെ പോലെ തന്നെ നല്ല പെർഫെക്റ്റ് ആയി കിട്ടും.
• അവസാനമായി കുറച്ചു കറിവേപ്പിലയും പച്ചമുളകും കൂടി ഇട്ടു കൊടുത്തു ഇളക്കി സ്റ്റൗവ് ഓഫ് ചെയ്യാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *