20 May, 2021
ചമ്മന്തി ചോറ്

ചേരുവകൾ :
വെളിച്ചെണ്ണ – 1.5 ടേബിൾസ്പൂൺ
തേങ്ങ – 3/4 കപ്പ്
ഇഞ്ചി – ചെറിയ കഷ്ണം
പച്ചമുളക് – 2 എണ്ണം
വാളൻ പുളി – ഒരു ചെറിയ കഷ്ണം
ചെറിയ ഉള്ളി – 4 എണ്ണം
വറ്റൽ മുളക് – 2 എണ്ണം
മുളക് പൊടി – 1/4 ടീസ്പൂൺ
ചോറ് – 2 കപ്പ്
കറിവേപ്പില- ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം :
1. ആദ്യം തന്നെ തേങ്ങയും, ഇഞ്ചിയും, പച്ചമുളകും, വാളൻ പുളിയും, ഒരിത്തിരി വെള്ളം ചേർത്ത് നല്ലപോലെ അരച്ചെടുക്കാം. മിക്സിയിലോ അമ്മികല്ല് ഉപയോഗിച്ചോ അരക്കാം.
2. ഇനി ഒരു പാൻ എടുത്തു വെളിച്ചെണ്ണ ഒഴിച്ച് കടുക്, വറ്റൽ മുളക് ഇട്ടു മൂപ്പിക്കുക. ശേഷം മുളക് പൊടി ചേർത്ത് ഇളക്കി അരച്ച് വച്ച ചമ്മന്തി കൂടെ ചേർത്ത് ഇളക്കുക. ഇനി ഇതിലേക്ക് വേവിച്ച് വച്ചിട്ടുള്ള ചോറ് കൂടെ ചേർത്ത്, ആവശ്യത്തിന് ഉപ്പും, കറിവേപ്പിലയും കൂടെ ചേർത്ത് ഇളക്കി യോജിപ്പിക്കുക.
അങ്ങനെ നമ്മടെ ചമ്മന്തി ചോറ് റെഡി. ഇതിന്റെ കൂടെ ഒരു പപ്പടോം, മുട്ട പൊരിച്ചതും കൂടെ ഉണ്ടെങ്കിൽ കിടിലം