20 May, 2021
ചിക്കൻ ചുക്ക

ingredients
ചിക്കൻ . 1 kg
ഡ്രൈ കാശ്മീരി ചില്ലി . 20 no
കുരുമുളക് പൊടി . 1 tspn
ഫെന്നെൽ സീഡ്സ് 1 /2 tspn
മല്ലിപ്പൊടി 2 tspn
ചിക്കൻ ഒഴികെ ബാക്കിയുള്ള ചേരുവകൾ ഒരു കടായിയിൽ ഇട്ടു പച്ചമണം മാറുന്നത് വരെ ചൂടാക്കുക, തണുത്തതിനു ശേഷം മിക്സിയുടെ ജാറിൽ നന്നായി പൊടിക്കുക അതിലേക്ക് 15 അല്ലി വെളുത്തുള്ളിയും ഒരു രണ്ടു മൂന്നു കഷ്ണം ഇഞ്ചിയും ചേർത്തു നന്നായി അരച്ചെടുക്കുക ഈ അരപ്പ് ചിക്കനിൽ ചേർക്കുക കൂടെത്തന്നെ 1/4 tspn മഞ്ഞൾ പൊടി,2 tspn തൈര്,1/2 tspn നാരങ്ങാ നീര്,ഉപ്പ് എന്നിവ കൂടി ചേർത്തു മിക്സ് ചെയ്തു അരമണിക്കൂർ റെസ്റ്റ് ചെയ്യാൻ വയ്ക്കണം, ഇനി 4 മീഡിയം സൈസ് സവാള നീളത്തിൽ അരിഞ്ഞെടുക്കുക ഇനി ഒരു കടായിയിൽ 4 tbspn എണ്ണ ഒഴിക്കുക ചൂടാകുമ്പോൾ അതിലേക്ക് ഈ സവാള ചേർത്തു ബ്രൗൺ കളർ ആകുന്നതു വരെ നന്നായി ഫ്രൈ ചെയ്യുക ശേഷം അതിലേക്കു മാറ്റി വച്ചിരിക്കുന്ന ചിക്കൻ ചേർത്തു കൊടുക്കാം നാന്നയിട്ടു യോചിപ്പിച്ചതിനു ശേഷം അടച്ചു വച്ചു വേവിക്കുക, അതിൽ നിന്ന് നന്നായി വെള്ളം ഊറി വരും അതുകൊണ്ട് വെള്ളം ചേർക്കരുത് ,വെള്ളം ഊറി വന്നതിനു ശേഷം ലോ ഫ്ളയിമിൽ വേവിക്കുക, വെന്തു വെള്ളം വറ്റിവരുമ്പോൾ 1/2 tspn ഗരം മസാലയും കറിവേപ്പിലയും ചേർത്തു മിക്സ് ചെയ്യുക ആവശ്യമെങ്കിൽ മല്ലിയില ചേർക്കാം ,അടിപൊളി ചിക്കൻ ചുക്ക റെഡി ആണ്