20 May, 2021
മാഗി ഓംലെറ്റ്

ചേരുവകൾ
*****
ന്യൂഡിൽസ് – ഒരു പാക്കറ്റ്
മുട്ട – രണ്ട് എണ്ണം
സവാള അരിഞ്ഞത് – കാൽ കപ്പ്
പച്ചമുളക് – ഒന്ന്
കാരറ്റ് – ചെറുതായി അരിഞ്ഞത് കാൽ കപ്പ്
ഉപ്പ് – ആവശ്യത്തിന്
ഓയിൽ – ഒരു ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
*********
ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളം ഒഴിക്കുക. വെള്ളം തിളച്ചതിനുശേഷം അതിലേക്ക് ന്യൂഡിൽസ് പാക്കറ്റിൽ ഉള്ള മസാല ഇട്ടു കൊടുക്കുക .
ന്യൂഡിൽസ് രണ്ട് മിനിറ്റ് വേവിച്ചെടുക്കുക.
മറ്റൊരു ബൗളിൽ രണ്ടു മുട്ട പൊട്ടിച്ചൊഴിക്കുക ഇതിലേക്ക് സവാള, പച്ചമുളക് ,കാരറ്റ് എന്നിവ ചേർത്ത് മിക്സ് ആക്കുക. അതിനുശേഷം വേവിച്ച് മാറ്റി വെച്ചിട്ടുള്ള ന്യൂഡിൽസ് കൂടെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക.
ഇനി ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക.
ഓയിൽ ചൂടായി വരുമ്പോൾ ന്യൂഡിൽസ് മുട്ടയും കൂടെ മിക്സ് ചെയ്ത വച്ചിട്ടുള്ളത് ഒഴിച്ചുകൊടുക്കുക.
സാധാരണ മുട്ട ഓംലറ്റ് ഉണ്ടാക്കുന്നത് പോലെ രണ്ടു മിനിറ്റ് മീഡിയം ഫ്ലെയിമിൽ വച്ച് വേവിച്ചെടുക്കുക .
ഒരു സൈഡ് വെന്തുകഴിയുമ്പോൾ 4 കഷണങ്ങളാക്കി മുറിച്ച് മറിച്ചിട്ടു കൊടുക്കുക.