"> റൈസ് പുഡ്ഡിങ്ങ് | Malayali Kitchen
HomeRecipes റൈസ് പുഡ്ഡിങ്ങ്

റൈസ് പുഡ്ഡിങ്ങ്

Posted in : Recipes on by : Vaishnavi

Ingredients
അരിപൊടി- 5 ടേബിൾ സ്പൂൺ
പഞ്ചസാര- അര കപ്പ്
പാൽ- അര ലിറ്റർ+അര കപ്പ്
മുട്ട-2
For caramel syrup
പഞ്ചസാര- 4 ടേബിൾ സ്പൂൺ
വെള്ളം-2 ടേബിൾ സ്പൂൺ
പാനിൽ 4 ടേബിൾ സ്പൂൺ പഞ്ചസാരയും 2 ടേബിൾ സ്പൂൺ വെള്ളവും ഒഴിച്ച് ഗോൾഡൻ ബ്രൗൺ ആകുന്നതു വരെ ഉരുക്കിയെടുത്ത് മറ്റൊരു പാനിൽ ഒഴിച്ച് മാറ്റി വെയ്ക്കാം.
ബൗളിൽ 5 ടേബിൾ സ്പൂൺ അരി പൊടി അര കപ്പ് പാൽ ചേർത്ത് നന്നായി യോജിപ്പിച്ച് മാറ്റി വെയ്ക്കാം.പാനിൽ അര ലിറ്റർ പാലോഴിച്ച് യോജിപ്പിച്ചു വെച്ച അരി പൊടി മിശ്രിതവും അര കപ്പ് പഞ്ചസാരയും 1 ടീസ്പൂൺ വാനില എസൻസുo ചേർത്ത് നന്നായി ലോ-മീഡിയം ഫ്ലെമിൽ ഇട്ട് കുറുക്കിയെടുത്ത് തണുപ്പിച്ചെടുക്കാം.മിക്സറിൽ 2 കോഴിമുട്ടയും തണുപ്പിച്ച അരിപൊടി മിശ്രിതവും ചേർത്ത് നന്നായി അടിച്ചെടുത്ത് കാരമലെസ് ചെയ്ത പാനിൽ ഒഴിക്കാം.പ്രഷർ കുക്കറിൽ വെള്ളം ഒഴിച്ച് ഒരു സ്റ്റാൻഡ് വെച്ച് പാൻ ഇറക്കി മൂടി വെച്ച് ലോ-മീഡിയം ഫ്ലെമിൽ 6-7 വിസിൽ വരുത്താം.ഇപ്പോൾ നമ്മളുടെ കാരമൽ റൈസ് പുഡ്ഡിങ്ങ് റെഡിയായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *