"> ഓട്സ് ഓംലെറ്റ് | Malayali Kitchen
HomeRecipes ഓട്സ് ഓംലെറ്റ്

ഓട്സ് ഓംലെറ്റ്

Posted in : Recipes on by : Vaishnavi

ആവശ്യമായ സാധനങ്ങൾ
ഓട്സ് ഒരു കപ്പ്
വെള്ളം അല്ലെങ്കിൽ പാൽ ആവശ്യത്തിന്
മുട്ട-4
ഉപ്പ് ആവശ്യത്തിന്
കുരുമുളക് പൊടി അര ടീസ്പൂൺ
ക്യാപ്സിക്കം ചെറുതായി അരിഞ്ഞത് അരക്കപ്പ്
സവാള ഒരു ചെറുത്
പച്ചമുളക് ആവശ്യത്തിന്
ക്യാരറ്റ് ഗ്രേറ്റ് ചെയ്ത അരക്കപ്പ്
തക്കാളി ഒന്ന്
മല്ലിയില ആവശ്യത്തിന്
എണ്ണ
ആദ്യം തന്നെ ഓട്സ് വളരെ നന്നായി ഒന്ന് പൊടിച്ചെടുക്കുക
മുട്ട നന്നായി ബീറ്റ് ചെയ്ത് വയ്ക്കുക.
ഓട്സ് പൊടിയിലേക്ക് വെള്ളം അല്ലെങ്കിൽ പാൽ ചേർത്ത് ദോശ മാവിന് പരുവത്തിൽ കലക്കിയെടുക്കുക .
അതിലേക്ക് മുട്ട ചേർത്ത് കൊടുക്കുക.
ബാക്കിയുള്ള ഇൻഗ്രീഡിയൻസ് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക.
ദോശക്കല്ലിൽ അല്ലെങ്കിൽ പാനിൽ എണ്ണ പുരട്ടുക.
ചൂടായ പാനിലേക്ക് ഈ മിശ്രിതം ഒഴിച്ചു കൊടുക്കുക
വളരെ കുറഞ്ഞ ഫ്രെയിമിൽ വേണം വേവിക്കാൻ.
അടിവശം മൂത്ത തുടങ്ങിയാൽ തിരിച്ചിട്ടു മൂപ്പിച്ചെടുക്കുക .
സാധാരണ ഓംലെറ്റ് ഉണ്ടാക്കുന്ന രീതിയിൽ തന്നെ ചുട്ടെടുക്കാം.
വെയിറ്റ് ലോസ് ട്രൈ ചെയ്യുന്നവരാണെങ്കിൽ ഫുൾ ഫാറ്റ് മിൽക്ക് നു പകരം ലോ ഫാറ്റ് മിൽക്ക് അല്ലെങ്കിൽ വെള്ളം ഉപയോഗിക്കുക

Leave a Reply

Your email address will not be published. Required fields are marked *