"> നെരിപ്പടം | Malayali Kitchen
HomeRecipes നെരിപ്പടം

നെരിപ്പടം

Posted in : Recipes on by : Vaishnavi

കൈയ്മ അരി- അര ഗ്ലാസ്സ്(ബിരിയാണി അരി)
തേങ്ങയുടെ ഒന്നാം പാൽ- ഒന്നര
ഗ്ലാസ്സ്
മുട്ട -2
നെയ്യ്-1 സ്പൂൺ
ഉപ്പ് ആവശ്യത്തിന്
അര ഗ്ലാസ്സ് ബിരിയാണി അരി കഴുകി 4 മണിക്കൂർ കുതിർത്തി വെയ്ക്കാം.
Ingredients for chicken masala
എല്ലില്ലാത്ത ചിക്കൻ-150 ഗ്രാം
പച്ചമുളക്- 3
ഇഞ്ചി- 2 ചെറിയ കഷ്ണം
വെളുത്തുള്ളി- 8
സവാള -2
കുരുമുളക്പൊടി- ഒന്നര സ്‌പൂൺ
ഗരം മസാല – 1 സ്പൂൺ
കറിവേപ്പില കുറച്ച്
മഞ്ഞൾപൊടി- കാൽ സ്‌പൂൺ
ഉപ്പ് ആവശ്യത്തിന്
ഓയിൽ ആവശ്യത്തിന്
പ്രഷർകുക്കറിൽ 150 ഗ്രാം എല്ലില്ലാത്ത ചിക്കൻ,ഒരു സ്പൂൺ കുരുമുളക് പൊടി,4 വെളുത്തുള്ളി ഒരു ചെറിയ കഷ്ണം ഇഞ്ചി ചതച്ചത് ,കാൽ സ്പൂൺ മഞ്ഞൾ പൊടി കാൽ ഗ്ലാസ്സ് വെള്ളം ഒഴിച്ച് 4 വിസിൽ മീഡിയം ഫ്ലെമിൽ വേവിച്ച് പിച്ചിയെടുത്ത് മാറ്റിവെയ്ക്കുക.
പാനിൽ വെളിച്ചെണ്ണ ഒഴിച്ച് 2 സവാള കൊത്തിയരിഞ്ഞത്,3 പച്ചമുളക്,4 വെളുത്തുള്ളിയും ഒരു ചെറിയ കഷ്ണം ഇഞ്ചിചതച്ചതും,കുറച്ച് വേപ്പിലയും ഉപ്പും ചേർത്ത് 4-5 മിനിറ്റ് വഴറ്റിയെടുക്കാം.1 സ്പൂൺ ഗരം മസാല,അര സ്പൂൺ കുരുമുള്ക് പൊടി ചേർത്ത് നന്നായി യോജിപ്പിക്കാം.’ ചിക്കൻ ചേർത്ത് 2-3 മിനിറ്റ് വഴറ്റിയെടുക്കാം.കുറച്ച് മല്ലിയില ചേർത്ത് നന്നായി യോജിപ്പിച്ച് ഗ്യാസ് ഓഫ് ചെയ്യാം.
4 മണിക്കൂർ കഴിഞ്ഞ് അരി ഊറ്റി എടുക്കാം. മിക്സറിൽ അരി ചേർക്കാം 2 മുട്ട 1 1/2 ഗ്ലാസ്സ് തേങ്ങയുടെ ഒന്നാം പാൽ ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കാം.പാനിൽ ഒരു സ്പൂൺ നെയ്യ്തടവിയെടുക്കാം.അരച്ച അരി പകുതി ഭാഗം ഒഴിക്കാം അതിനുമുകളിലേക്ക് ചിക്കൻ മസാല ചേർക്കാം.അതിൻ്റെ മുകളിലേക്ക് ബാക്കി അരച്ച മാവ് ചേർക്കാം.മറ്റൊരു പാൻ ഗ്യാസിൽ വെച്ച് അതിൻ്റെ മുകളിൽ ഈ പാൻ വെച്ച് ലോഫ്ലെമിൽ 40-45 മിനിറ്റ് വേവിച്ചെടുക്കാം.15 മിനിറ്റ് കഴിഞ്ഞ് മുറിച്ച തക്കാളിയും മല്ലിയിലയുo ചേർത്ത് മൂടി വെയ്ക്കാം.45 മിനിറ്റ് കഴിയുമ്പോൾ ഗ്യാസ് ഓഫ് ചെയ്ത് തണുക്കുമ്പോൾ മറ്റൊരു പാനിലേക്ക് മറിച്ചിടാം 5 മിനിറ്റ് വേവിച്ചെടുക്കാം.ഇപ്പോൾ നമ്മളുടെ നെരിപ്പടം റെഡിയായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *