"> ഇടിച്ചക്ക തോരൻ | Malayali Kitchen
HomeRecipes ഇടിച്ചക്ക തോരൻ

ഇടിച്ചക്ക തോരൻ

Posted in : Recipes on by : Vaishnavi

ചേരുവകൾ
ഇടിച്ചക്ക – 1
നാളികേരം ചിരകിയത് – 1/2 മുറി
കാന്താരിമുളക് – 8 എണ്ണം
ചെറിയ ഉള്ളി – 2
വെളുത്തുള്ളി – 4
ചെറിയ ജീരകം – 1/2 Teaspoon
മഞ്ഞൾപ്പൊടി – 1 1/2 Teaspoon
വെള്ളം – 1/2 glass
ഉപ്പ് – ആവശ്യത്തിന്
കടുക് – l teaspoon
അരി – 2 tablespoon
കറിവേപ്പില – 2 തണ്ട്
ഉണക്കമുളക് – 4 എണ്ണം
തയ്യാറാക്കുന്ന വിധം
ഇടിചക്ക തൊലി കളഞ്ഞ് ചെറുതായി നുറുക്കി മഞ്ഞൾപ്പൊടി, ഉപ്പ്, അര ഗ്ലാസ്സ് വെള്ളം എന്നിവ ചേർത്ത് കുക്കറിൽ ഒരു വിസിൽ ആകുന്നതുവരെ വേവിക്കുക. നാളികേരം, കാന്താരിമുളക് ,ചെറിയ ഉള്ളി, വെളുത്തുള്ളി, ചെറിയ ജീരകം എന്നിവ ചതച്ചെടുക്കുക . ചക്കചുടാറിയ ശേഷം മിക്സിയിൽ ചതച്ചെടുക്കുക. ഒരു പാത്രം അടുപ്പിൽ വെച്ച് കടുക് പൊട്ടിക്കുക. ശേഷം അരി ചേർത്ത് പൊരിഞ്ഞു വരുമ്പോൾ ഉണക്കമുളക്, കറിവേപ്പില ചേർത്ത് മൂപ്പിക്കുക. ശേഷം ചക്ക ,അരപ്പ് എന്നിവ ചേർത്ത് ചെറുതീയിൽ ഇളക്കി എടുക്കുക

Leave a Reply

Your email address will not be published. Required fields are marked *