21 May, 2021
മുരിങ്ങയില പറാട്ട

ആവശ്യമായ സാധനങ്ങൾ
മുരിങ്ങയില ആവശ്യത്തിന്
പച്ചമുളക് ഒന്നോ രണ്ടോ
സവോള 1
ഇഞ്ചി ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂൺ
കുരുമുളകുപൊടി കാൽ ടീസ്പൂൺ
മഞ്ഞൾപ്പൊടി അര ടീസ്പൂൺ
ജീരകപ്പൊടി അര ടീസ്പൂൺ
അയമോദകം അര ടീസ്പൂൺ
മല്ലിപ്പൊടി അര ടീസ്പൂൺ
ആം ചൂർ പൗഡർ കാൽ ടീസ്പൂൺ
കാശ്മീരി മുളകുപൊടി അര ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ഗോതമ്പു പൊടി രണ്ടു കപ്പ്
വെള്ളം ആവശ്യത്തിന്
നെയ്യ്
ആദ്യം തന്നെ മുരിങ്ങയില വൃത്തിയാക്കി തണ്ടിൽ നിന്ന് അടർത്തി നന്നായി കഴുകി എടുത്തു വയ്ക്കുക.
ചെറുതായി ഒന്ന് അരിഞ്ഞ മാറ്റിവയ്ക്കാം .
അതിലേക്ക് പച്ചമുളക് സവാള ഇഞ്ചി എന്നിവ വളരെ ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
കുരുമുളകുപൊടി മഞ്ഞൾപ്പൊടി ജീരകപ്പൊടി ajwain മല്ലിപ്പൊടി ആം ചൂർ പൗഡർ കാശ്മീരി മുളകുപൊടി ഉപ്പ് എന്നിവ ചേർത്ത് കൈവെച്ച് നന്നായിതിരുമ്മി യോജിപ്പിക്കുക .
അതിലേക്ക് ഗോതമ്പു പൊടി ചേർത്ത് കൊടുത്തിട്ട് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുക്കുക.
ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക .
ഒരു പത്ത് പതിനഞ്ച് മിനിറ്റ് സൈഡിലേക്ക് മാറ്റി വയ്ക്കുക.
അതുകഴിഞ്ഞ് സാധാരണ ചപ്പാത്തി ഉണ്ടാക്കുന്നത് പോലെ ചെറിയ ഉരുളകളായി ഉരുട്ടി പൊടിയിൽ മുക്കി പരത്തിയെടുക്കുക.
ചൂടായ തവയിൽ ഇട്ട് ചുട്ടെടുക്കാം.
മുകളിൽ നെയ്യ് പുരട്ടി എടുക്കാവുന്നതാണ്.