22 May, 2021
ക്യാബേജ് പക്കോഡ

1. ക്യാബേജ് വളരെ കനം കുറച്ച് അരിഞ്ഞത് ചെറിയ ഒരു കഷ്ണം
2. സവാള 1 കനം കുറച്ച് അരിഞ്ഞത്
3. പച്ചമുളക് 2 ചെറുതായി അരിഞ്ഞത്
4. ഇഞ്ചി ചെറിയ ഒരു കഷ്ണം ചെറുതായി അരിഞ്ഞത്
5. മല്ലിയില ചെറുതായി അരിഞ്ഞത്
6. ഉപ്പ് ആവശ്യത്തിന്
7. കാശ്മീരി മുളകുപൊടി അര ടീസ്പൂൺ
8. കായപ്പൊടി കാൽ ടീസ്പൂൺ
9. കടലമാവ് അരക്കപ്പ്
10. അരിപ്പൊടി രണ്ട് ടേബിൾസ്പൂൺ
11. വെള്ളം ആവശ്യമുണ്ടെങ്കിൽ മാത്രം
12. എണ്ണ വറക്കുവാൻ ആവശ്യത്തിന്
• ആദ്യം തന്നെ കാബേജും സവാളയും പച്ചമുളകും ഇഞ്ചിയും മല്ലിയിലയും ഉപ്പും നന്നായി മിക്സ് ചെയ്ത് എടുക്കുക.
• നന്നായി മിക്സ് ചെയ്യുമ്പോൾ അതിൽ നിന്നുതന്നെ കുറച്ച് നീര് ഇറങ്ങിവരും .
• 10 മിനിറ്റ് അങ്ങനെ തന്നെ വയ്ക്കുക .
• കുറേക്കൂടി നീര് ഇറങ്ങിവരും.
• അതിലേക്ക് മുളകുപൊടി കായപ്പൊടി കടലമാവ് അരിപ്പൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക.
• ആവശ്യമുണ്ടെങ്കിൽ മാത്രം വളരെ കുറച്ച് വെള്ളം ഒന്ന് തളിച്ചു കൊടുക്കുക.
• ഇനി നല്ല ചൂടായ എണ്ണയിലേക്ക് കുറച്ചു കുറച്ചു മാവിട്ടുകൊടുത്ത് രണ്ട് സൈഡും മൊരിഞ്ഞു വരുന്നവരെ ഫ്രൈ ചെയ്തെടുക്.
• ടൊമാറ്റോ സോസോ അല്ലെങ്കിൽ ഗ്രീൻ ചട്ടിണിയുടെ കഴിക്കാൻ നല്ല അടിപൊളി ക്യാബേജ് പക്കോഡ റെഡി