22 May, 2021
നാടൻ കൊഴുക്കട്ട

തയ്യാറാക്കാൻ ആവശ്യമായ ഇൻഗ്രീഡിയൻസ്
2 കപ്പ് പത്തിരിപ്പൊടി
ഒരു കപ്പ് ശർക്കര
ഒരു തേങ്ങ ചിരകിയത്
ഏഴോ എട്ടോ ഏലക്ക
കാൽ ടീസ്പൂൺ ചുക്കുപൊടി ഓപ്ഷണൽ ആണ്
തയ്യാറാക്കുന്ന രീതി
ആദ്യം തന്നെ രണ്ട് കപ്പ് പത്തിരിപ്പൊടിയിലേക്ക് മൂന്നു കപ്പ് തിളച്ച വെള്ളം ഒഴിച്ച് മിക്സ് ആക്കി എടുക്കണം, അതിനു ശേഷം ഒരു കപ്പ് ശർക്കര കാൽ കപ്പ് വെള്ളത്തിൽ ഉരുക്കി അരിച്ചെടുത്ത് ചൂടാക്കി ഒരു തേങ്ങ ചിരകിയതും ചേർത്ത് ഏലക്കായും ചുക്കുപൊടി ചേർത്ത് മിക്സ് ആക്കിയാൽ നമ്മുടെ ഫിലിങ് റെഡിയാകും, ഇനി നേരത്തെ കുഴച്ച മാവിൽ ഫില്ലിങ് നിറച് ഉരുട്ടി എടുത്തതിനുശേഷം ഒരു 20 മിനിറ്റ് വേവിച്ച് എടുത്താൽ നല്ല അടിപൊളി കൊഴുക്കട്ട റെഡി ആവുന്നതാണ്