"> റാഗി ദോശ | Malayali Kitchen
HomeRecipes റാഗി ദോശ

റാഗി ദോശ

Posted in : Recipes on by : Vaishnavi

1. റാഗി ഒരു കപ്പ്
2. ഉഴുന്ന് കാൽക്കപ്പ്
3. ഉലുവ ഒരു ടീസ്പൂൺ
4. വെളുത്ത അവൽ മൂന്ന് ടേബിൾ സ്പൂൺ
5. ഉപ്പ് ആവശ്യത്തിന്
6. വെള്ളം ആവശ്യത്തിന്
7. നല്ലെണ്ണ
• റാഗിയും ഉഴുന്നും ഉലുവയും നല്ല വൃത്തിയായി കഴുകിയെടുക്കുക.
• നല്ല ക്ലിയർ ആയി വെള്ളം വരുന്നത് വരെ കഴുകിയെടുക്കുക.
• ഇനി അത് നാലു മണിക്കൂർ കുതിർക്കാൻ ആയി വെക്കുക.
• നാല് മണിക്കൂർ കഴിഞ്ഞ് നല്ല ഫൈൻ പേസ്റ്റ് പോലെ അരച്ചെടുക്കുക.
• അരയ്ക്കുമ്പോൾ അവൽ കൂടി ചേർത്ത് അരയ്ക്കുക.
• ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് മാവ് പുളിക്കാനായി ഒരു രാത്രി അടച്ചു വയ്ക്കാം.
• പിറ്റേദിവസം രാവിലെ എടുത്ത് നന്നായി ഇളക്കി വെള്ളം ആവശ്യമുണ്ടെങ്കിൽ ചേർത്ത് കൊടുക്കുക.
• ചൂടായ ദോശക്കല്ലിൽ എണ്ണ പുരട്ടി സാധാരണ ദോശ ചൂടുന്നത് പോലെ തന്നെ കനംകുറച്ച് ചുട്ടെടുക്കാം.
• ദോശയുടെ മുകളിൽ നല്ലെണ്ണയോ നെയ്യോ ഒഴിച്ച് എടുക്കാവുന്നതാണ്.
• ഒരുവശം മൊരിഞ്ഞു കഴിഞ്ഞാൽ തിരിച്ചിട്ട് ചുട്ടെടുക്കാം.
• വളരെ ടേസ്റ്റി ആയിട്ടുള്ള റാഗി ദോശ സാധാരണ തേങ്ങ ചമ്മന്തി കൂട്ടി കഴിക്കാൻ നല്ല ടേസ്റ്റ് ആണ്

Leave a Reply

Your email address will not be published. Required fields are marked *