"> ചിക്കൻ സൂപ്പ് | Malayali Kitchen
HomeRecipes ചിക്കൻ സൂപ്പ്

ചിക്കൻ സൂപ്പ്

Posted in : Recipes on by : Vaishnavi

Step 1 : ചിക്കൻ സ്റ്റോക്ക്
എല്ലോട് കൂടിയ ചിക്കൻ: 400 ഗ്രാം
വെള്ളം: 3 ലിറ്റർ
സവാള: 1 വലുത്
Spring onion green: 5tbsp
സെലറി: 1 തണ്ട് (ഓപ്ഷണൽ)
കുരുമുളക്: 2tbsp
ബെയ്‌ലീഫ്: 2
ഇഞ്ചി: ഒരു വലിയ കഷണം
വെളുത്തുള്ളി: 6
ഉപ്പ്
എല്ലാ ചേരുവകളും ചേർത്ത് 25-30 മിനുട്ട് തിളപ്പിക്കുക. ..ഇപ്പോൾ സ്റ്റോക്ക് അരിച്ച് ചിക്കൻ കഷ്ണങ്ങൾ Shred ചെയ്ത് മാറ്റി വയ്ക്കുക. .എനിക്ക് 2.5 cup chicken stock കിട്ടി.

Step 2
വെളുത്തുള്ളി :4tbsp
ഇഞ്ചി : 4tbsp

കാരറ്റ്: 4tbsp
ബീൻസ്: 4 tbsp
സവാള :4tbsp
കാപ്സിക്കം: 4tbsp
Spring onion വെള്ള: 4tbsp
സെലറി:4tbsp (ഓപ്ഷണൽ)
കുരുമുളക് :2tbsp
Vinegar :2tbsp
Soy sauce :5tbsp
Chili sauce :3tbs
Tomato souce :1tbsp
മുട്ടയുടെ വെള്ള : 2
Cornflour: 4tbsp
Water : 1/4cup
ഒരു വലിയ കടായിയിൽ 2 ടീസ്പൂൺ എണ്ണ ചൂടാക്കി വെളുത്തുള്ളി, ഇഞ്ചി ചേർത്ത് ഇളക്കുക.
സവാള, സ്പ്രിംഗ് സവാള എന്നിവ ചേർത്ത് മൃദുവാക്കുന്നതുവരെ ഫ്രൈ ചെയ്യുക.
കാരറ്റ്, ബീൻസ്, കാപ്സിക്കം, സെലറി എന്നിവ ചേർക്കുക.
പച്ചക്കറികൾ പകുതി വേവുന്നതുവരെ ഫ്രൈചെയ്യുക. 1tbsp കുരുമുളക് പൊടി ചേർത്ത് ഇളക്കുക
ഇപ്പോൾ തയ്യാറാക്കിയ ചിക്കൻ സ്റ്റോക്ക് ഒരു കടായിയിലേക്ക് ഒഴിക്കുക 5tbsp ഡാർക്ക് സോയ സോസ് ഉപ്പും 1 tbsp കുരുമുളകും രുചിക്ക് അനുസരിച്ച് ക്രമീകരിച്ച് തിളപ്പിക്കുക.shredded ചിക്കൻ ചേർത്ത് 2 മിനിറ്റ് വേവിക്കുക 2tbsp വിനാഗിരി 3tbsp Chili സോസും 1tbsp തക്കാളി സോസ് ചേർത്ത് നന്നായി ഇളക്കുക. 4tbsp കോൺഫ്ലോറും 1/4 കപ്പ് വെള്ളവും ഉപയോഗിച്ച് ഒരു കോൺഫ്ലർ സ്ലറി തയ്യാറാക്കുക. ഇത് സൂപ്പിലേക്ക് ചേർക്കുക ഇപ്പോൾ 2 മിനിറ്റ് കൂടി തിളപ്പിക്കുക സൂപ്പ് ചെറുതായി കട്ടിയാകുന്നത് വരെ. വെജിറ്റബിൾസ് ചേർത്ത് 1 മിനിറ്റ് തിളപ്പിക്കുക,ഇനി 2 മുട്ടയുടെ വെള്ള അരിപ്പയിലൂടെ പതുക്കെ ഒഴിച്ച് കൊടുക്കുക.
അവസാനം spring onion green ചേർക്കുക, സൂപ്പ് വിളമ്പാൻ തയ്യാറാണ് ..

Leave a Reply

Your email address will not be published. Required fields are marked *