22 May, 2021
സ്കോച്ച് എഗ്ഗ്

ചേരുവകൾ
boiled egg : 3
ബീഫ് മസാലയ്ക്ക്
Minced beef :230gm
മുളകുപൊടി: 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി: 1/2 ടീസ്പൂൺ
കുരുമുളക്: 1/2 ടീസ്പൂൺ
പെരുംജീരകം വിത്ത് പൊടി: 1/2 ടീസ്പൂൺ
ഗരം മസാല: 1 ടീസ്പൂൺ
സവാള: 2
മല്ലി ഇല
പചച്ചമുളക് : 3
ഇഞ്ചി: 2tbsp
വെളുത്തുള്ളി: 2 tbsp
ചിക്കൻ മസാല: 1 ടീസ്പൂൺ
മുട്ട മിശ്രിതത്തിന്
മുട്ട: 1
മാവ്: 2tbsp
വെള്ളം: 3 tbsp
മൈദ പേസ്റ്റിനായി
മാവ്: 3tbsp
വെള്ളം: 4 tbsp
For coating
Bread crumbs: 1 കപ്പ്
ഒരു കടായിയിൽ എണ്ണ ചേർക്കുക, എണ്ണ ചൂടാകുമ്പോൾ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് സ്വർണ്ണനിറം ആവുംവരെ വഴറ്റുക, ഇതിലേക്ക് അരിഞ്ഞ സവാള ചേർത്ത് വഴറ്റുക. മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് നന്നായി ഇളക്കുക … ഗരം മസാല ചേർത്ത് ഇളക്കുക ഇപ്പോൾ minced beef പകരം ചിക്കൻ ചേർക്കാം, നന്നായി വേവിക്കുക ഇപ്പോൾ പെരുംജീരകം പൊടി ചിക്കൻ മസാലയും കുരുമുളകും ചേർക്കുക. അവസാനം മല്ലിയില ചേർക്കുക ബീഫ് മസാല ഇപ്പോൾ തയ്യാറാണ്.
മുട്ട boil ചെയ്യാൻ ആവശ്യത്തിന് വെള്ളം അടുപ്പത്തേയ്ക്ക് വയ്ക്കുക വെള്ളം തിളച്ചുതുടങ്ങുമ്പോൾ മുട്ട ചേർത്ത് 5 മിനിറ്റ് 30 സെക്കൻഡ് തിളപ്പിക്കുക. ഷെല്ലുകൾ നീക്കം ചെയ്ത് മാറ്റി വയ്ക്കുക.
മുട്ട മിശ്രിതം തയ്യാറാക്കാൻ ഒരു മുട്ട അടിക്കുക 2tbsp മൈദ 3-4tbsp വെള്ളം ചേർത്ത് നന്നായി ഇളക്കുക. മറ്റൊരു പാത്രത്തിൽ 3 tbsp മാവ് 4tbsp വെള്ളം ചേർത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക
ഇപ്പോൾ ആദ്യം മൈദ പേസ്റ്റ് ഉപയോഗിച്ച് മുട്ടകൾ കോട്ട് ചെയ്യുക. ഇനി മസാല മുകളിൽ വയ്ക്കുക പതുക്കെ അമർത്തി മസാല എല്ലായിടത്തും വച്ച് കൊടുക്കുക.മൈദ paste മസാലയെ മുട്ടകളോട് ചേർത്ത് നിർത്താൻ സഹായിക്കുന്നു.ഇനിഇത് മുട്ട മിശ്രിതത്തിൽ മുക്കി വീണ്ടും breadcrumbsൽ കോട്ട് ചെയ്യുക, എണ്ണയിൽ deep fry ചെയ്ത് വറുത്തെടുക്കുക.
ഇനി ആണ് പ്രധാന പരിപാടി കത്തി ഉപയോഗിച്ച് മുട്ട രണ്ടായി മുറിക്കുക