22 May, 2021
ബട്ടർ ചിക്കൻ സമൂസ

ചേരുവകൾ
മൈദാ-2 കപ്
Oil -2 ടേബിൾ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
വെള്ളം
മൈദാ oilum, ഉപ്പും ചേർത്ത് തിരുമ്മി എടുത്ത് ആവശ്യത്തിനു വെള്ളം ഒഴിച്ച് നന്നായി കുഴച്ച് എടുക്കുക.
Chicken -500ഗ്രാം
ഉപ്പ് പാകത്തിന്
തൈര്-2 ടേബിൾസ്പൂൺ
കശ്മീരി മുളകുപൊടി-1 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി-1/4 ടീ സ്പൂൺ
ഗരമസാല പൊടി-1/2 ടീ സ്പൂൺ
ചെറു നാരങ്ങ നീര്-1 ടേബിൾ സ്പൂൺ
ചെറിയ ജീരകം പൊടി -1/2 ടീ സ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 1/2 ടീ സ്പൂൺ
Oil -1 tablesp
ചിക്കനിൽ മസാലകൾ പുരട്ടി അരമണിക്കൂർ കഴിഞ്ഞ് ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടേബിൾസ്പൂൺ oil ഒഴിച്ച് അടച്ച് വെച്ച് വേവിക്കുക
ബട്ടർ-2 ടേബിൾ സ്പൂൺ
Onion-2 മീഡിയം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-1 ടീ സ്പൂൺ
പച്ചമുളക്-2
2 തക്കാളി അരച്ചത്
മല്ലിയില
കസൂരി മെത്തി -1/2 ടേബിൾസ്പൂൺ
കശ്മീരി മുളകുപൊടി-1/2 ടീ സ്പൂൺ
മഞ്ഞൾ പൊടി-1/4 ടീ സ്പൂൺ
മല്ലി പൊടി-2 ടീസ്പൂൺ
പഞ്ചസാര -1 ടീസ്പൂൺ
ഗരമസാല പൊടി -1 ടീ സ്പൂൺ
cardamom പൗഡർ ഒരു നുള്ള്
Turmeric Powder-1
ഒരു പാത്രത്തിൽ ബട്ടർ ചേർത്ത് ചൂടായാൽ സവാള ഇട്ട് ഒന്ന് സോഫ്റ്റ് ആവുന്നത് വരെ വഴറ്റി എടുക്കുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ച മുളക്,എന്നിവ ചേർത്ത് ഇവയുടെ പച്ച മണം മാറും വരെ നന്നായി വഴറ്റുക. ഇനി ഇതിലേക്ക് തീ കുറച്ച് മല്ലിപൊടി മഞ്ഞൾപൊടി മുളകപൊടി എന്നിവചേർത്ത് ഒന്ന് വഴറ്റി എടുക്കുക. തക്കാളി അരച്ചത് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അടച്ചു വെച്ച് 2-3മിനിട്ട് വേവിച്ചെടുക്കുക.ഇനി ചിക്കെൻ ചേർത്ത് നന്നായി ഇളക്കുക.കുറച്ച് മല്ലി ഇല, പഞ്ചസാര,ഗരം മസാലപ്പൊടി, ഉപ്പ് പാകത്തിന് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.ഇത് ചെറിയ തീയിൽ വച്ച് ഇടയ്ക്ക് ഇളക്കി വരട്ടി എടുക്കുക.
മാവിൽ നിന്ന് ഒരു ഉരുള പരത്തി രണ്ടയിമുറിച്ച് ഒരു ഷീറ്റ് എടുത്ത് ബട്ടർ ചിക്കൻ മസാല വച്ച് samosa തയ്യാറാക്കാം
ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സമൂസ ഇട്ടു ഗോൾഡൺ കളർ ആവുമ്പോൾ കോരി മാറ്റി വെക്കാം