22 May, 2021
കൂവപ്പൊടി പുഡ്ഡിംഗ്

ചേരുവകൾ
പാൽ – 1/2 ലിറ്റർ
പഞ്ചസാര – ആവശ്യത്തിന്
കൂവപ്പൊടി – 2 ടേബിൾ സ്പൂൺ
ഏലക്കാപ്പൊടി – ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
കൂവപ്പൊടി അല്പം പാലൊഴിച്ച് കലക്കി വയ്ക്കുക. ഒരു പാത്രത്തിൽ പാൽ, കൂവപ്പൊടി മിശ്രിതം ,പഞ്ചസാര ,ഏലക്കാ പൊടി എന്നിവ ചേർത്ത് ചെറുതീയിൽ കുറുക്കിക്കിയെടുക്കുക.
ചൂടാറിയ ശേഷം പാത്രത്തിലൊഴിച്ച് 2 മണിക്കൂർ ഫ്രിഡ്ജിൽ വച്ച് സെറ്റു ചെയ്യുക.