23 May, 2021
ചക്കപ്പായസം

ഒരു പഴുത്ത ചക്കയുടെ പകുതി
ശർക്കര ആവശ്യത്തിന്
സാബൂനരി( ചവ്വരി) – അര കപ്പ്
അണ്ടിപരിപ്പ് – 10 എണ്ണം
നെയ് – 1 tbs
തേങ്ങ കൊത്ത് – 2 tbs
ഉപ്പ് – ഒരു നുള്ള്
തേങ്ങപ്പാൽ – 1 കപ്പ്
തയ്യാറാക്കുന്ന വിധം
3 കപ്പ് വെള്ളം തിളപ്പിച്ചതിനു ശേഷം അതിലേക്ക് ചെറുതായി കൊത്തി അരിഞ്ഞ പഴുത്ത ചക്കച്ചുളയും കഴുകി വെച്ച സാബൂ നിരയും ഇട്ടതിനു ശേഷം അടച്ചു വെച്ച് നല്ലതുപോലെ വേവിക്കുക ( ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കണം ). ചക്ക വെന്തതിനു ശേഷം മധുരത്തിനാവശ്യമായ ശർക്കര ചേർത്തിളക്കുക.ഇതിലേക്ക് ഒരു നുള്ള് ഉപ്പ് ചേർക്കുക. ശർക്കര ഉരുകിക്കഴിഞ്ഞാൽ തേങ്ങാപ്പാൽ ഒഴിച്ച് ഒന്നു തിളച്ചതിനു ശേഷം അടുപ്പിൽ നിന്ന് ഇറക്കി വെക്കുക പിന്നീട് താളിക്കുന്ന പാത്രം അടുപ്പിൽ വെച്ച് നെയ്യ് ഒഴിച്ചതിനു ശേഷം തേങ്ങ കൊത്ത് ഇട്ട് നിറം മാറുന്ന സമയത്ത് അണ്ടിപ്പരിപ്പും ചേർത്ത് നന്നായി വറുത്തതിനു ശേഷം ഇറക്കി വെച്ച പായസത്തിലേക്ക് ചേർത്ത് നന്നായി ഇളക്കുക.