23 May, 2021
മാമ്പഴ പായസം

ചേരുവകൾ
*************
പഴുത്ത മാങ്ങ-ഒന്നര കിലോ
ശർക്കര പാനി -2 കപ്പ്
നെയ്യ് – 3 tbl സ്പൂൺ
സാബൂൺ റൈസ്
തേങ്ങാപ്പാൽ -( ഒന്നാം പാൽ 1 കപ്പ്
രണ്ടാം പാൽ- 3 കപ്പ്
നട്സ്, കിസ്മിസ്, ഏലക്ക
ഉണ്ടാക്കുന്ന വിധം
മാമ്പഴം തൊലി കളഞ്ഞു വേവിച്ചു ഉടച്ചെടുക്കുക.
ഒരു പത്രത്തിലേക്ക് നെയ്യൊഴിച്ച ശേഷം അതിലേക്ക് മാങ്ങയിട്ട് ഒന്ന് വഴറ്റിയെടുക്കുക.
ശേഷം കുറേശ്ശയായി ശർക്കര പാനി ഒഴിച് മിക്സ് ചെയ്ത് കൊടുക്കണം.രണ്ടാം പാൽ ഒഴിച്ച് കൊടുക്കുക.
ഒന്ന് തിളച്ചു വരുമ്പോൾ ഇതിലേക്കു വേവിച്ച സാബൂൺ റൈസ് ചേർക്കുകകുറച്ച് കൂടി നെയ്യ് ചേർത്ത് കൊടുക്കുക… കുറുകി വരുമ്പോൾ ഒന്നാം പാൽ ചേർത്.. തീ ഓഫ് ചെയ്യുക.. ഏലക്ക പൊടിയും നെയ്യിൽ വറുത്ത നട്സ്, കിസ്മിസ് ചേർത്ത് സെർവ് ചെയ്യാം.