23 May, 2021
ചിക്കൻ റോസ്റ്റ്

ചിക്കൻ 1 കിലോ
സവാള 5
ഓയിൽ 5 ടേബിൾ സ്പൂൺ
മഞ്ഞപ്പൊടി 1/4 ടേബിൾ സ്പൂൺ
തക്കാളി 1
പച്ചമുളക് 2
കറിവേപ്പില (ആവശ്യത്തിന്)
മുളക് പൊടി 3 ടേബിൾ സ്പൂൺ
മല്ലിപ്പൊടി 1 1/2ടേബിൾ സ്പൂൺ
കുരുമുളക് പൊടി 1/4 സ്പൂൺ
ഇഞ്ചി & വെളുത്തുള്ളി പേസ്റ്റ് 2ടേബിൾ സ്പൂൺ
ഗരം മസാല 1/4 സ്പൂൺ
തൈര് 1 സ്പൂൺ
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ചിക്കനിൽ 1 tbspn മുളകുപൊടി,1 tbspn മല്ലിപ്പൊടി,1/4 tspn മഞ്ഞൾപൊടി,1/2 tspn ഗരം മസാല,1/4 tspn കുരുമുളകുപൊടി,1 tbspn തൈര്, ഉപ്പ് കറിവേപ്പില എന്നിവ ചേർത്തിളക്കി അരമണിക്കൂർ അടച്ചു വയ്ക്കുക ,ആ സമയം അതിനു വേണ്ട സവാള വഴറ്റാം ,5 മീഡിയം സവാള ചെറുതായരിഞ്ഞത് ,കടായിയിൽ എണ്ണ ഒഴിക്കുക ശേഷം കടുകും കറിവേപ്പിലയും 2 ഏലയ്ക്കയും ചേർക്കുക അതിലേക്ക് സവാള ചേർത്തു വഴറ്റുക, ശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് എന്നിവ ചേർത്തു പച്ചമണം മാറുന്നത് വരെ വഴറ്റുക, ഇനി അതിലേക്ക് 2 tbspn മുളകുപൊടി,1/2 tbspn മല്ലിപ്പൊടി, അല്പം മഞ്ഞൾ പൊടി, എന്നിവ ചേർത്തു വഴറ്റുക തക്കാളി ചേർത്തു വഴറ്റാം ഇനി ചിക്കൻ ചേർക്കാം ശേഷം ഒരു 3,4 മിനിറ്റ് മീഡിയം തീയിൽ വഴറ്റുക ചിക്കനിൽ നിന്നും അല്പം വെള്ളം ഊറി വരുന്ന സമയം അടച്ചു വെച്ചു വേവിക്കാം, ഇടയ്ക്കിടക്ക് ഇളക്കി കൊടുക്കണം, ചെറുതീയിൽ ഇട്ടു വേവിച്ചെടുക്കുക, വെള്ളം വറ്റിവരുമ്പോൾ ആവശ്യമെങ്കിൽ ഗരം മസാല ചേർത്തു കൊടുക്കാം ശേഷം 2,3 മിനിട്ട് അടപ്പ് തുറന്നു വച്ചു ചെറുതീയിൽ ഇട്ടേക്കുക എങ്കിലേ മസാലയുടെ പച്ചമണം മാറുകയുള്ളൂ,അവസാനം അല്പം കറിവേപ്പില കൂടി ചേർത്തു വാങ്ങാവുന്നതാണ്