23 May, 2021
ചില്ലി പൊറോട്ട/ ചപ്പാത്തി

ചേരുവകൾ :
ചപ്പാത്തി / പൊറോട്ട- 2 എണ്ണം ചെറുതായി അരിഞ്ഞത്
എണ്ണ – 1.5 ടേബിൾ സ്പൂൺ
സവാള – 1 വലുത് ചെറുതായി അരിഞ്ഞത്
പച്ചമുളക് – 2 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
തക്കാളി – ഒരു വലുത് അരിഞ്ഞത്
കാശ്മീരി മുളകുപൊടി – 1/2 ടീസ്പൂൺ
മല്ലിപ്പൊടി – 1/4 ടീസ്പൂൺ
ഗരം മസാല പൊടി – 1/4 ടീസ്പൂൺ
ടൊമാറ്റോ സോസ് – 1 ടേബിൾ സ്പൂൺ
ചില്ലി സോസ് – 1 ടേബിൾസ്പൂൺ
ക്യാപ്സിക്കം – കാൽ കപ്പ് നീളത്തിലരിഞ്ഞത്
വെള്ളം – 2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മല്ലിയില – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം :
1. ഒരു പാനിൽ എണ്ണ ഒഴിച്ച്, പച്ചമുളക് അരിഞ്ഞത് ചേർക്കുക.
അതിനുശേഷം സവാള ചെറുതായി അരിഞ്ഞതും കൂടി ചേർത്ത് ഒന്ന് വഴറ്റി എടുക്കുക.
സവാള നല്ലപോലെ സോഫ്റ്റായി വരുമ്പോൾ അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത്, അതിന്റെ പച്ചമണം മാറുന്നതുവരെ നല്ലപോലെ ഒന്നു വഴറ്റിയെടുക്കുക.
2. ഇനി ഇതിലേക്ക് തക്കാളി ചേർത്ത് മൂടി വെച്ച് വേവിച്ചെടുക്കുക. തക്കാളി നല്ലപോലെ സോഫ്റ്റായി വരുന്ന വരെ വേവിച്ചെടുക്കണം. ആവശ്യത്തിനു ഉപ്പും ചേർക്കുക.
3. ഇനി ഇതിലേക്ക് മല്ലിപ്പൊടി, മുളകുപൊടി, ഗരം മസാല പൊടി കൂടെ ചേർത്ത് ചെറുതീയിൽ ഒന്ന് വഴറ്റിയെടുക്കുക.
4. ഇനി ഇതിലേക്ക് ചില്ലി സോസ് ടൊമാറ്റോ സോസ് കൂടെ ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ഇതിന്റെ കൂടെ തന്നെ ക്യാപ്സിക്കും കൂടെ ചേർക്കണം.
5. ഇനി ഈ മസാലയിലേക്ക് നമുക്ക് ഒന്നര ടേബിൾ സ്പൂൺ വെള്ളം ഒഴിച്ചു കൊടുക്കാം. അത് ചൂടായി വരുമ്പോഴേക്കും നമ്മക്ക് അതിലേക്ക് മുറിച്ചു വെച്ചിട്ടുള്ള പൊറോട്ട/ ചപ്പാത്തി കഷ്ണങ്ങൾ ചേർത്ത് കൊടുക്കാം.
ഇനി നല്ലപോലെ എല്ലാംകൂടി ഇളക്കി യോജിപ്പിച്ച് എടുക്കാം. ഉപ്പ് ആവശ്യമുണ്ടെങ്കിൽ ചേർത്തുകൊടുക്കാം. അവസാനം മല്ലിയില ചേർത്ത് ഇളക്കുക.
അങ്ങനെ നമ്മുടെ സൂപ്പർ ചില്ലി പൊറോട്ട/ ചപ്പാത്തി റെഡി.