23 May, 2021
ഉഴുന്ന് വട

ചേരുവകൾ
ഉഴുന്ന് – 1 കപ്പ്
വെള്ളം തണുത്ത് – 1 ടേബിൾസ്പൂൺ
സവാള – ചെറുത് അരിഞ്ഞത്
പച്ചമുളക് – 2 അരിഞ്ഞത്
ഇഞ്ചി – 1 ടീസ്പൂൺ അരിഞ്ഞത്
കുരുമുളക് – 1 ടീസ്പൂൺ ചതച്ചത്
കറിവേപ്പില – 1 തണ്ട്
കായപ്പൊടി – 2 നുള്ള്
ഉപ്പ് – 1/4 ടീസ്പൂൺ
എണ്ണ – വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഉഴുന്ന് ഒരു പാത്രത്തിൽ ഇട്ട് നന്നായി കഴുകി രണ്ട് മണിക്കൂർ കുതിർക്കാൻ ഇടുക . ശേഷം വെള്ളം ഊറ്റി കളഞ്ഞ് ഒരു മിക്സിയുടെ വലിയ ജാറിലേക്ക് മാറ്റി ഒരു ടേബിൾസ്പൂൺ വെള്ളം ഒഴിച്ച് പേസ്റ്റ് പോലെ അരച്ചെടുക്കുക .അരച്ചെടുത്ത ഉഴുന്ന് മാവ് ഒരു പാത്രത്തിലേക്ക് മാറ്റുക ശേഷം മൂന്ന് മിനിറ്റ് ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി അടിച്ചെടുക്കുക . ഇതിലേക്ക് സവാള , പച്ചമുളക് ,ഇഞ്ചി എന്നിവ അരിഞ്ഞതും, കറിവേപ്പിലയും , കുരുമുളക് ചതച്ചതും , കായപ്പൊടിയും , ഉപ്പും ചേർത്ത് വീണ്ടും രണ്ട് മിനിറ്റ് അടിച്ചെടുക്കുക .ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുത്ത് കൈ അതിൽ മുക്കി വെള്ളം നന്നായി കുടഞ്ഞ് കളഞ്ഞ് മിക്സ് ചെയ്ത് വെച്ച മാവിൽ നിന്ന് കുറച്ച് എടുത്ത് ഉരുള ആക്കി കൈയുടെ തള്ള വിരൽ വെള്ളത്തിൽ മുക്കി നടുവിൽ ഒരു ദ്വാരം ഇടുക ശേഷം ചൂടായ എണ്ണയിൽ ഇട്ട് ഗോൾഡൻ കളർ ആകുന്നത് വരെ വറുക്കുക .നന്നായി മോരിഞ്ഞ് വരുമ്പോൾ ഒരു പാത്രത്തിലേക്ക് മാറ്റുക . രുചികരമായ ഉഴുന്ന് വട റെഡി ആയി സാമ്പാർ , തേങ്ങാ ചമ്മന്തി കൂട്ടി കഴിക്കാം .