24 May, 2021
ചട്ടിപത്തിരി

ചേരുവകൾ
മസാലയ്ക്ക്
സവാള: 3 ഇടത്തരം വലുപ്പം
പെരുംജീരകം: 1/2 ടീസ്പൂൺ
ഇഞ്ചി: 1 ടീസ്പൂൺ
വെളുത്തുള്ളി : 1 ടീസ്പൂൺ
പച്ചമുളക്: 5-6
മല്ലി ഇല: ഒരു കൈ പിടി
കുരുമുളക് പൊടി: 1tsp
മഞ്ഞൾപ്പൊടി: 1/2 ടീസ്പൂൺ
ഗരം മസാല: 1/2tsp
എണ്ണ: 3tsp
മുട്ട: 3 boiled, 1 full
ചിക്കൻ: 2 ചിക്കൻ ബ്രെസ്റ്റ്
കറിലീവ്: ആവശത്തിന്
ഉപ്പ്: ആവശത്തിന്
ബാറ്ററിനായി
മൈദ മാവ്: ഒരു കപ്പ് പ്ലസ് 3/4 കപ്പ്
വെള്ളം:for loose batter, 2.5 കപ്പ് വെള്ളം
മസാല പാകം ചെയ്യുന്ന വിധം
എണ്ണയിലേക്ക് പെരുംജീരകം ഇട്ട് പൊട്ടിക്കുക ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് ഇളക്കുക. മല്ലിയിലയും പച്ചമുളകും ചേർത്ത് വീണ്ടും വഴറ്റുക. ഇനി ഉള്ളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റുക. ഇപ്പോൾ മഞ്ഞൾപ്പൊടി ചേർത്ത് അതിന്റെ പച്ച മണം പോകുന്നതുവരെ ഇളക്കുക. ഇതിലേക്ക് ഗരം മസാല കുരുമുളക് പൊടി ചേർക്കുക, മുട്ടയുടെ ലെയർന് കുറച്ച് സവാള മസാല മാറ്റി വെക്കുക. ബാക്കി ഉ ള്ളതിൽ വേവിച്ച ചിക്കൻ (without bones)ചേർത്ത് നന്നായി ഇളക്കുക, നിങ്ങളുടെ രുചിക്ക് അനുസരിച്ച് ഉപ്പും കുരുമുളകും ചേർക്കുക.
മൈദ മാവ്, വെള്ളം, ആവശ്യത്തിന് ഉപ്പ് എന്നിവ ഉപയോഗിച്ച് ബാറ്റർ ഉണ്ടാക്കുക, ഈ അളവിൽ എനിക്ക് 10 ദോശ ലഭിച്ചു. മുട്ട മിശ്രതത്തിൽ ദോശ മുക്കി എടുക്കുക അത് ഓയിൽ തേച്ച അടിക്കട്ടിയുള്ള പാത്രത്തിലേക്ക് മാറ്റുക എന്നിട്ട് ചിക്കൻ, മുട്ട എന്നിവ കൊണ്ട് ലെയർ ചെയ്യുക. ഞാൻ മുട്ടയുടെ 2 layer ആണ് വച്ചത് , ബാക്കിയുള്ളത് ചിക്കൻlayer ആണ്. അവസാന layer ദോശ ആയിരിക്കണം. ഇനി ബാക്കിയുള്ള മുട്ട മിശ്രിതം വശങ്ങളിലേക്കും മുകളിലേക്കും ഒഴിക്കുക, വശങ്ങളിൽ അല്പം എണ്ണ ഒഴിക്കുക, ഓരോ വശത്തും 8-10 മിനിറ്റ് കുറഞ്ഞ തീയിൽ വേവിക്കുക. രുചികരമായ ചട്ടിപത്തിരി തയ്യാർ