24 May, 2021
ചെറുപ്പരിപ്പ് പായസം

ചെറുപയർപരിപ്പ് -1/2കിലോ
ശർക്കര -450 ഗ്രാം
നെയ്യ് -2 ടേബിൾ സ്പൂൺ
ഏലക്ക പൊടി -1 ടീസ്പൂൺ
ചെറിയ ജീരകപ്പൊടി-1/2 ടീസ്പൂൺ
ചുക്ക് പൊടി -1/2ടീസ്പൂൺ
ഉപ്പ് -ഒരു നുള്ള്
നാളികേരപ്പാൽ-ഒരു നാളികേരത്തിന്റെ ഒന്നാം പാലും രണ്ടാം പാലും
തേങ്ങാക്കൊത് -ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ചെറുപയർപരിപ്പ് നന്നായി കഴുകി വൃത്തിയാക്കിയ ശേഷം പ്രെഷർ കുക്കറിലേക് നെയ്യ് ഒഴിച്ച് കൊടുത്തു ഒന്ന് വഴറ്റി എടുക്കുക.പച്ചച്ചുവ മാറുന്നത് വരെ ഒന്ന് വഴറ്റി എടുക്കണം .അതിലേക് നാളികേരത്തിന്റെ രണ്ടാം പാൽ ഒഴിച്ച് കൊടുത്തു കുക്കറിൽ രണ്ട് വിസിൽ വരുന്നത് വരെ കാത്തിരിക്കുക.ശർക്കര പാനി ആക്കാൻ വെക്കുക.പരിപ്പ് വെന്ത ശേഷം അതിലേക്ക് ശർക്കരപ്പാനി അരിച്ചു ഒഴിച്ച് കൊടുക്കുക.നന്നായി യോജിപ്പിച്ചെടുക്കുക.അതിലേക് പൊടികളായ ഏലക്കാപൊടിയും,ചുക്ക് പൊടിയും ജീരകപ്പൊടിയും ഒരു നുള്ള് ഉപ്പും ചെർത്ത് ഒന്നുടെ യോജിപ്പിച്ചശേഷം നാളികേരത്തിന്റെ ഒന്നാം പാൽ ഒഴിച്ച് തീ ഓഫ് ആക്കുക.ഒരു പാൻ ചൂടാക്കി അതിലേക്ക് നെയ്യ് ഒഴിച്ചു തേങ്ങാക്കൊത്തും ഇട്ടു കൊടുത്തു മൂപ്പിച്ചെടുത്തു അതും കൂടെ ചെർത്തു കൊടുത്താൽ രുചിയേറിയ ചെറുപയർപരിപ്പ് പായസം റെഡി