"> ഓട്സ് ഓംലെറ്റ്‌ | Malayali Kitchen
HomeRecipes ഓട്സ് ഓംലെറ്റ്‌

ഓട്സ് ഓംലെറ്റ്‌

Posted in : Recipes on by : Vaishnavi

ചേരുവകൾ
ഓട്സ് – 1/2 കപ്പ്
പാൽ – 1/2 കപ്പ്
മുട്ട – 2 എണ്ണം
സവാള – 2 ടേബിൾസ്പൂൺ അരിഞ്ഞത്‌
ക്യരറ്റ് – 2 ടേബിൾസ്പൂൺ അരിഞ്ഞത്
തക്കാളി – 2 ടേബിൾസ്പൂൺ അരിഞ്ഞത്
പച്ചമുളക് – 1 അരിഞ്ഞത്
മല്ലിയില – 2 ടേബിൾസ്പൂൺ അരിഞ്ഞത്
കുരുമുളക് പൊടി – 1/2 ടീസ്പൂൺ
ഉപ്പ് – 1/2 ടീസ്പൂൺ
എണ്ണ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു മിക്സിയുടെ ചെറിയ ജാറിൽ ഓട്സ് ഇട്ട് നന്നായി പൊടിച്ചെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റുക ഇതിലേക്ക് പാൽ ഒഴിച്ച് മിക്സ് ചെയ്ത് അഞ്ച് മിനിറ്റ് കുതിരാൻ വെക്കുക .
വേറൊരു ബൗളിൽ മുട്ട പൊട്ടിച്ച് ഒഴിച്ച് കുരുമുളക് പൊടിയും , ഉപ്പും ചേർത്ത് നന്നായി അടിച്ചെടുക്കുക ശേഷം സവാള, ക്യാരറ്റ്, തക്കാളി, പച്ചമുളക്,
മല്ലിയില എന്നിവ അരിഞ്ഞത് ചേർത്ത് മിക്സ് ചെയ്യുക ശേഷം മുട്ടയുടെ മിക്സ് കുതിർത്ത ഓട്സിലെക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക . ഓട്സ് ഓംലെറ്റ്‌ മിക്സ് റെഡി ആയി.
ഒരു പാൻ ചൂടാക്കി അൽപ്പം എണ്ണ ഒഴിച്ച് ഓട്സ് ഓംലെറ്റ്‌ മിക്സ് ഒഴിക്കുക ഒരു അടപ്പ് വെച്ച് രണ്ട് മിനിറ്റ് അടച്ച് നന്നായി വേവിക്കുക ശേഷം തിരിച്ചിട്ട് രണ്ട് മിനിറ്റ്‌ കൂടി വേവിക്കുക ഇപ്പോൾ ഹെൽത്തി ആയ ഓട്സ് ഓംലെറ്റ്‌ റെഡി ആയി .

Leave a Reply

Your email address will not be published. Required fields are marked *