24 May, 2021
മുട്ടപ്പെട്ടി

ചേരുവകൾ :
മുട്ട – 4 എണ്ണം ( 3 എണ്ണം പുഴുങ്ങി എടുക്കണം )
മൈദ / ഗോതമ്പു പൊടി – 3/4 കപ്പ്
വെള്ളം – 1 കപ്പ്
സവാള – 1 എണ്ണം
തക്കാളി – 1 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1/2 ടീസ്പൂൺ
മുളക് പൊടി – 1/4 ടീസ്പൂൺ
ഗരം മസാല പൊടി – 1/4 ടീസ്പൂൺ
കുരുമുളക് പൊടി – 1/4 ടീസ്പൂൺ
മല്ലിപൊടി – 1/4 ടീസ്പൂൺ
മല്ലിയില / കറിവേപ്പില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം –
1. മുട്ട മസാല ഉണ്ടാക്കുന്ന വിധം :
എണ്ണ ഒഴിച്ച് സവാളയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നല്ലപോലെ വഴട്ടി എടുക്കണം. ഇനി ഇതിലോട്ട് മുളക് പൊടി, മല്ലിപൊടി, കുരുമുളകു പൊടി, ഗരം മസാല, ഉപ്പ് എല്ലാം ചേർത്ത് പച്ചമണം മാറുന്ന വരെ വഴറ്റി തക്കാളി കൂടെ ചേർത്ത് ഇളക്കി നല്ലപോലെ യോജിപ്പിച്ചു എടുക്കണം. ഇനി ഇതിലേക്ക് ചെറുതായി അരിഞ്ഞു വച്ചിട്ടുള്ള പുഴുങ്ങിയ മുട്ട കൂടെ ചേർത്ത് ഇളക്കി യോജിപ്പിച്ചെടുക്കാം. അവസാനം മല്ലിയില ഇട്ടു ഇളക്കാം. മുട്ട മസാല റെഡി.
2. ഒരു പത്രത്തിലോട്ടു മുട്ട, ഉപ്പ്, വെള്ളം ചേർത്ത് നല്ലപോലെ യോജിപ്പിച്ചെടുക്കുക. ഇനി ഇതിലോട്ട് മൈദ / ഗോതമ്പ് പൊടി ചേർത്ത് ഇളക്കി കട്ടായില്ലാതെ മാവ് റെഡി ആക്കി എടുക്കുക.
ഇനി ഒരു പാനിൽ ഇതിൽ നിന്ന് ഒരു തവി ഒഴിച്ച് ചുറ്റിച്ചു എടുക്കുക. ഒരു വശം വെന്തു കഴിയുമ്പോൾ മറച്ചിട്ടു ചുട്ടു എടുക്കുക.
3. ഇനി ഈ തയ്യാറാക്കിയ ദോശ യുടെ നടുവിൽ മസാല ഇട്ടു കൊടുത്തു മടക്കി ഒരു പെട്ടി പോലെ ആക്കി എടുക്കുക.
4. ഒരു പാനിൽ ഇത്തിരി എണ്ണ തടവി ഈ പെട്ടി വച്ചു മീഡിയം തീയിൽ ഇട്ടു മോരിയിച്ചെടുക്കുക.
മുട്ടപ്പെട്ടി തയ്യാർ