"> തക്കാളി രസം | Malayali Kitchen
HomeRecipes തക്കാളി രസം

തക്കാളി രസം

Posted in : Recipes on by : Vaishnavi

ചേരുവകൾ
തക്കാളി: 2
സവാള: 5-6
കറിലീവ്സ്
പുളി: ഒരു ചെറിയ നാരങ്ങ വലുപ്പമുള്ള പന്ത് (5 tbsp വെള്ളത്തിൽ കുതർത്തുക, പിഴിഞ്ഞ് മാറ്റി വയ്ക്കുക)
തേങ്ങാപ്പാൽ: 2 കപ്പ്
ഇഞ്ചി: ഒരു ചെറിയ കഷണം
കടുക്: 1 ടീസ്പൂൺ
ഉണങ്ങിയ ചുവന്ന മുളക്: 4
പച്ചമുളക്: 4
വെളിച്ചെണ്ണ
ഒരു പാത്രത്തിൽ തക്കാളി സവാള കറിലീവ്സ് 2 ടീസ്പൂൺ വെളിച്ചെണ്ണ പച്ചച്മുളക് , ഇഞ്ചി എന്നിവ നന്നായി mix ചെയ്യുക
ഒരു ചട്ടി ചൂടാക്കാൻ വയ്ക്കുക വെളിച്ചെണ്ണ ചേർക്കുക.കടുക് ചേർത്ത് പൊട്ടിയതിന് ശേഷം. കറിവേപ്പിലയും ഉണങ്ങിയ ചുവന്ന മുളകും ചേർക്കുക.ഇതിലേക്ക് തക്കാളി മിക്സ് ചേർത്ത് 1 minute വഴറ്റുക. ഇപ്പോൾ പുളി പിഴിഞ്ഞ വച്ച വെള്ളവും തേങ്ങാപ്പാലും ചേർത്ത് 1 മിനിറ്റ് കുറഞ്ഞ തീയിൽ വേവിക്കുക. കട്ടി കൂടുതൽ ആണെന്ന് തോന്നിയാൽ ചൂടുവെള്ളം ചേർത്ത് mix ചെയ്യാട്ടൊ സാധരണ രസം പോലെ നല്ല
Loose ആയിട്ടാണ് ഈ രസവും വേണ്ടത്
ആവശ്യത്തിന് ഉപ്പ് ചേർത്ത് mix ചെയ്യുക
എളുപ്പവും രുചികരവുമായ രസം തയ്യാറാണ്

Leave a Reply

Your email address will not be published. Required fields are marked *