24 May, 2021
ഇടിച്ചക്കയും മുതിരയും

ചേരുവകൾ
ഇടിച്ചക്ക വലിയ ചതുരക്കഷണങ്ങളായി അരിഞ്ഞത്- 3 കപ്പ്
മുതിര- അരക്കപ്പ്
മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
തേങ്ങ ചിരകിയത് -ഒന്നര കപ്പ്
ജീരകം -ഒരു ടീസ്പൂൺ
കുരുമുളക്- ഒരു ടീസ്പൂൺ
കാശ്മീരി മുളകുപൊടി- ഒരു ടീസ്പൂൺ
വെളുത്തുള്ളി- 4 അല്ലി
കറിവേപ്പില -ഒരു കതിർപ്പ്
വെളിച്ചെണ്ണ -ഒന്നര ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
മുതിര നന്നായി കഴുകി അരിച്ച് എട്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കുക.
ഇടിച്ചക്ക തൊലി കളഞ്ഞു ഒരിഞ്ച് വലുപ്പത്തിലുള്ള ചതുര കഷണങ്ങളാക്കി മുറിച്ചു വെക്കുക. മഞ്ഞൾപ്പൊടിയിട്ട വെള്ളത്തിൽ നന്നായി കഴുകിയെടുത്താൽ ഇടിച്ചക്കയുടെ കറ മാറി കിട്ടും. ചുള ചെറുതായി വെച്ചു തുടങ്ങിയ ഇടിച്ചക്ക ആണ് പുഴുക്ക് ഉണ്ടാക്കാൻ ഏറ്റവും നല്ലത്.
ഒരു പ്രഷർ കുക്കറിൽ ഇടിച്ചക്കയും,മുതിരയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ആവശ്യത്തിനു ഉപ്പും, ഒരു കപ്പ് വെള്ളം കൂടി ചേർത്ത് നാല് വിസിൽ വരുന്നതുവരെ വേവിക്കുക.
തേങ്ങ, കുരുമുളക്, മഞ്ഞൾപ്പൊടി മുളകുപൊടി, വെളുത്തുള്ളി, ജീരകം, അൽപം കറിവേപ്പില ഇവ ചതച്ചെടുക.
ചൂട് മാറിയശേഷം കുക്കർ തുറന്ന് ഒരു തടി തവികൊണ്ട് ഇടിച്ചക്കയും മുതിരയും ഉടച്ച് യോജിപ്പിക്കുക.
അരപ്പു കൂടി ചേർത്ത് അടച്ചു വച്ച് ചെറിയ തീയിൽ ചൂടാക്കുക. നന്നായി ആവി കയറി അരപ്പിൻ്റെ പച്ചമണം മാറുമ്പോൾ തീ ഓഫ് ചെയ്ത ശേഷം വെളിച്ചെണ്ണ കൂടി ചേർത്ത് യോജിപ്പിച്ചെടുക്കുക.
കഞ്ഞിയും, ഇടിച്ചക്ക പുഴുക്കും, അച്ചാറും, പപ്പടവും ആണ് കോമ്പിനേഷൻ. മീൻ കറി കൂട്ടി കഴിക്കാനും വളരെ നല്ലതാണ്.