25 May, 2021
സുഖിയൻ

ചെറുപയർ ഒരു കപ്പ്
ഒരു കപ്പ് തേങ്ങ ചിരകിയത്
ഒരു കപ്പ് മൈദ പൊടി
കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി
കാൽ ടീസ്പൂൺ ഉപ്പ്
ഒരു കപ്പ് ശർക്കര
അര ടീസ്പൂൺ ചുക്ക് പൊടി (ഓപ്ഷണൽ ആണ്)
പത്ത് ഏലക്ക
ആവശ്യത്തിന് ഓയിൽ
തയ്യാറാക്കുന്ന വിധം
6 മണിക്കൂർ കുതിർത്ത് വച്ച ചെറുപയർ കുറച്ചു വെള്ളം ഒഴിച്ച് 3 വിസിൽ അടിച്ചു വേവിച്ചെടുക്കണം, അതിനുശേഷം ശർക്കര ഉരുക്കി ചൂടാക്കിയതിനുശേഷം ഇതിലേക്ക് തേങ്ങയും വേവിച്ച ചെറുപയറും ഏലക്കയും ചുക്ക് പൊടിയും ചേർത്ത് നല്ലപോലെ മിക്സ് ആക്കി മാറ്റി വെക്കാം. അടുത്തതായി ഒരു കപ്പ് മൈദ പൊടിയിലേക്ക് ഉപ്പും മഞ്ഞൾപ്പൊടിയും കുറച്ച് വെള്ളം ഒഴിച്ച് ദോശമാവ്നേക്കാൾ കുറച്ച് കട്ടിയായി മാവ് തയാറാക്കി എടുക്കണം.ഇനി നേരത്തെ തയ്യാറാക്കിവെച്ച ചെറുപയറും ശർക്കരയും ഉരുട്ടി മാവിൽ മുക്കി ഒന്ന് ഫ്രൈ ചെയ്ത് എടുത്താൽ നമ്മുടെ നാടൻ സുഖിയൻ റെഡി ആവുന്നതാണ്