25 May, 2021
മീൻകറി

ആവശ്യമായ സാധനങ്ങൾ
1. വെളിച്ചെണ്ണ 5 ടേബിൾ സ്പൂൺ
2. കടുക് ഒരു ടീസ്പൂൺ
3. ഉലുവ കാൽ ടീസ്പൂൺ
4. ഇഞ്ചി ചെറുതായി അരിഞ്ഞത് ഒരു ചെറിയ കഷണം
5. വെളുത്തുള്ളി 5
6. പച്ചമുളക്5
7. കറിവേപ്പില ആവശ്യത്തിന്
8. കൊച്ചുള്ളി 10 എണ്ണം
9. മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ
10. കാശ്മീരി മുളകുപൊടി മൂന്നു ടേബിൾ സ്പൂൺ
11. ഉലുവാപ്പൊടി കാൽ ടീസ്പൂൺ
12. കുടംപുളി 3 കഷണം
13. വെള്ളം
14. ഉപ്പ്
15. മീൻ അര കിലോ
16. കുരുമുളകുപൊടി അര ടീസ്പൂൺ
• ആദ്യം തന്നെ മീൻ വൃത്തിയായി കഴുകി കഷണങ്ങളായി മുറിച്ച് വെക്കുക. ഞാനിവിടെ നെയ്മീൻ ആണ് എടുത്തിരിക്കുന്നത് ഇതിനുപകരം ആയിട്ട് മത്തിയെ അയലയോ ഏതു മീനും ഈയൊരു റെസിപി ട്രൈ ചെയ്യാവുന്നതാണ്.
• കുടംപുളി വൃത്തിയായി കഴുകി എടുക്കുക. കുറച്ചു വെള്ളത്തിൽ 10 മിനിറ്റ് കുതിർക്കാൻ ആയി വയ്ക്കാം.
• ഒരു മൺചട്ടി ചൂടാക്കുക.
• അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.
• വെളിച്ചെണ്ണ ചൂടാകുമ്പോൾ കടുകും ഉലുവയും ചേർത്ത് മൂപ്പിക്കുക .
• അതിലേക്ക് ചെറുതായി അരിഞ്ഞുവച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് മൂപ്പിക്കുക .
• നല്ല മൂത്ത മണം വരുമ്പോൾ അതിലേക്ക് പച്ചമുളക് കീറിയത് കറിവേപ്പില നീളത്തിൽ അരിഞ്ഞ കൊച്ചുള്ളി എന്നിവ ചേർത്ത് നന്നായി വഴറ്റുക.
• കൊച്ചുണ്ണി നന്നായി സോഫ്റ്റായി വഴന്നു വന്നു കഴിഞ്ഞാൽ അതിലേക്ക് മഞ്ഞൾപൊടി കാശ്മീരി മുളകുപൊടി ഉലുവപ്പൊടി എന്നിവ ചേർത്ത് വഴറ്റുക.
• പൊടികളുടെ പച്ചമണം മാറിക്കഴിഞ്ഞാൽ അതിലേക്ക് കുതിർത്തു വച്ചിരിക്കുന്ന കുടംപുളിയുംകുതിർത്തു വച്ച വെള്ളവും ചേർത്തു കൊടുക്കുക.
• ഗ്രേവിക്കു അനുസരിച്ചുള്ള വെള്ളം ചേർത്തു കൊടുക്കാം.
• അതിലേക്ക് ഉപ്പു കൂടി ചേർത്ത് കൊടുത്തിട്ട് നന്നായി ഇളക്കി അടച്ചു വച്ച് തിളപ്പിക്കുക.
• നന്നായി തിളച്ചു വരുമ്പോൾ മീൻ കഷണങ്ങൾ ചേർത്തു കൊടുക്കുക.
• 15 മിനിറ്റ് മീഡിയം ഫ്ളെമിൽ അടച്ചുവെച്ച് വേവിക്കുക.
• കഷണങ്ങൾ വെന്തു കഴിഞ്ഞാൽ തുറന്നുവെച്ച് 10 മിനിറ്റ് തിളപ്പിയ്ക്കുക.
• ചാറ് കുറുകിവരുമ്പോൾ കറിവേപ്പിലയും കുരുമുളകുപൊടിയും ചേർത്ത് മിക്സ് ചെയ്ത് അടച്ചുവയ്ക്കുക.
• കുറഞ്ഞത് ഒന്നുരണ്ടു മണിക്കൂർ കഴിഞ്ഞിട്ട് ഉപയോഗിക്കുക.
മീൻകറി എപ്പോഴും തലേന്നു വൈകിട്ട് ഉണ്ടാക്കിയിട്ട് പിറ്റേന്ന് ഉപയോഗിക്കാനാണ് രുചി. എന്നാൽ മാത്രമേ മീൻകഷണങ്ങൾ ലേക്ക് ഉപ്പും പുളിയും നന്നായി പിടിക്കും.
മീൻ വെന്തു തുടങ്ങിക്കഴിഞ്ഞാൽ സ്പൂൺ ഇട്ടു ഇളകാതെ ഇരിക്കുക ചട്ടി ചുറ്റിച്ചു എടുക്കുന്നതാണ് നല്ലത്.
മീൻകറിയിൽ വെളിച്ചെണ്ണ തന്നെ ഉപയോഗിക്കുക.
മല്ലിപൊടി ഇടാത്തതിനാൽ തന്നെ പെട്ടന്ന് കെടാവില്ല