"> ചിക്കൻ കൊണ്ടാട്ടം | Malayali Kitchen
HomeRecipes ചിക്കൻ കൊണ്ടാട്ടം

ചിക്കൻ കൊണ്ടാട്ടം

Posted in : Recipes on by : Vaishnavi

ചിക്കൻ- അരകിലോ
വെളുത്തുള്ളി-4
ഇഞ്ചി- 1 ചെറിയ കഷ്ണം
നാരങ്ങാജ്യൂസ്- 1
കാശ്മീരി മുളക്പൊടി-1 ടീസ്പൂൺ
മഞ്ഞൾപൊടി -1/4 സ്പൂൺ
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ ആവശ്യത്തിന്
ഈ ചേരുവകളെല്ലാം ചേർത്ത് 1 മണിക്കൂർ ഫ്രിഡ്ജിൽ വെയ്ക്കുക.1 മണിക്കൂർ കഴിഞ്ഞ് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചിക്കൻ പീസുകൾ ഇട്ട് വറുത്തെടുക്കാം.
Ingredients for 2nd fry
ഉള്ളി- 15
വെളുത്തുള്ളി- 4
ഇഞ്ചി- 1 കഷ്ണം
തക്കാളി- 1
കാശ്മീരിമുളക്പൊടി-1 ടീസ്പൂൺ
മഞ്ഞൾപൊടി- കാൽ ടീസ്പൂൺ
ഗരംമസാല-1 ടീസ്പൂൺ
പച്ചമുളക്- 4
ഇടിച്ചമുളക്-1 ടേബിൾ സ്പൂൺപാനിൽ
ഉണക്കമുളക് – 4
വെള്ളം- കാൽ കപ്പ്
വേപ്പില ആവശ്യത്തിന്
വെളിച്ചെണ്ണ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
പാനിൽ വെളിച്ചെണ്ണ ഒഴിച്ച് 4 ഉണക്കമുളകും വേപ്പിലയും ചേർത്ത് വഴറ്റുക അതിലേക്ക് 4 വെളുത്തുള്ളിയും 1 ചെറിയ കഷ്ണം ഇഞ്ചി ചതച്ചതും ചേർത്ത് വഴറ്റുക,15 ഉള്ളി ചതച്ചതും 4 പച്ചമുളക് ചേർത്ത് വഴറ്റുക,1 ടിസ്പൂൺ കാശ്മീരിമുളക്പൊടി,1 ടീസ്പൂൺ ഇടിച്ച മുളക്,1 സ്പൂൺ ഗരം മസാല,കാൽ സ്പൂൺ മഞ്ഞൾപൊടി ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റുക,വഴന്നുവരുമ്പോൾ 1 തക്കാളിയുടെ ജ്യൂസ് ചേർക്കുക നന്നായി വഴറ്റുക കാൽ ഗ്ലാസ് വെള്ളം ഒഴിച്ച് നന്നായി തിളച്ചു വരുമ്പോൾ ചിക്കൻ പീസിട്ട് നന്നായി യോജിപ്പിച്ച് മൊരിച്ചെടുക്കാം.ഇപ്പോൾ ചിക്കൻ കൊണ്ടാട്ടം റെഡിയായിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *