"> ഗാർലിക് ചട്നി | Malayali Kitchen
HomeRecipes ഗാർലിക് ചട്നി

ഗാർലിക് ചട്നി

Posted in : Recipes on by : Vaishnavi

ആവശ്യമായിട്ടുള്ള സാധനങ്ങൾ
1. നല്ലെണ്ണ 3 ടേബിൾ സ്പൂൺ
2. സവാള 2
3. വെളുത്തുള്ളി 10 മുതൽ 15 വരെ
4. കറിവേപ്പില
5. ഉണക്കമുളക് രണ്ട്
6. കാശ്മീരി മുളക് 5
7. പുളി ചെറിയൊരു കഷണം
8. വെള്ളം ആവശ്യത്തിന്
9. കടുക് ഒരു ടീസ്പൂൺ
10. ഉഴുന്ന് ഒരു ടീസ്പൂൺ
11. ഉപ്പ്.
• ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് രണ്ട് ടീ സ്പൂൺ നല്ലെണ്ണ ഒഴിച്ചുകൊടുക്കുക.
• അതിലേക്ക് ചെറുതായി അറിഞ്ഞിരിക്കുന്ന സവാളയും വെളുത്തുള്ളിയും കറിവേപ്പിലയും ചേർത്തു കൊടുക്കാം .
• സവാളയും വെളുത്തുള്ളിയും നന്നായി സോഫ്റ്റ് ആകുന്നതുവരെ വഴറ്റണം.
• അതിലേക്ക് ഉണക്കമുളകും കാശ്മീരി മുളകും ചേർത്ത് കൊടുക്കുക.
• എല്ലാം നന്നായി വഴറ്റി മുളക് ഒക്കെ മൊരിഞ്ഞു വരുന്ന ഒരു സമയം വരെ വഴറ്റുക.
• ചൂടാറി കഴിയുമ്പോൾ ഇത് മിക്സിയുടെ ജാർ ലേക്ക് ചേർത്ത് കൊടുക്കുക.
• ചെറിയൊരു കഷണം പുളിയും ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക.
• അത് പാനിൽ തന്നെ ഒരു ടീ സ്പൂൺ നല്ലെണ്ണ കൂടി ഒഴിച്ചുകൊടുക്കുക.
• എണ്ണ ചൂടാകുമ്പോൾ കടുകും ഉഴുന്നും കറിവേപ്പിലയും ഇട്ട് മൂപ്പിക്കുക .
• ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന പേസ്റ്റും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നന്നായി ഇളക്കി എണ്ണ തെളിയുന്നതുവരെ വഴറ്റിയെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *