25 May, 2021
ഉള്ളി സാമ്പാർ

1.ചെറിയ ഉള്ളി – കാക്കിലോ
2. പച്ചമുളക് -5
3. പരിപ്പ് 1/2 cup
4. സാമ്പാർ പൊടി – 2tbsp
5. മുളക് പൊടി – 1tsp
6. മഞ്ഞൽ പൊടി – 1 tsp
7. വാളൻപുളി – 50g
8.കായം – 1/4 tsp
9. കടുക് 1/2 tsp
10. ഉലുവ 1/2 tsp
11. വെളിച്ചെണ്ണ – 2 tbsp
12. ഉണക്ക മുളക് -3
13. ഉപ്പ്, വേപ്പില, മല്ലിയില ആ വിശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം പരിപ്പ് കഴുകി വേവിച്ചെടുക്കാം ശേഷം ചുവന്ന ഉള്ളി ,പച്ചമുളക് ഇവ നന്നായി വയട്ടി ശേഷം പൊടികൾ ചേർത്ത് മൂപ്പിച്ചതിന് ശേഷം വേവിച്ച് വെച്ചിരിക്കുന്ന പരിപ്പും വാളൻപുളി പിഴിഞ്ഞതും ഒഴിക്കുക ശേഷം ആവിശ്യത്തിന് ഉപ്പും ,കുറച്ച് മല്ലിയിലയും ചേർത്ത് നന്നായിട്ട് ഒന്ന് ഇളക്കി കൊടുക്കാം .ഇനി 8 മിനിറ്റ് തിളപ്പിച്ചതിന് ശേഷം. തീ ഓഫ് ചെയ്യാം. ശേഷം സാമ്പാർ താളിചെടുക്കാം ശേഷം ചൂടായ എണ്ണയിൽ കടുക്, ഉലുവ ,ഉണക്ക മൊളക് ,കറിവേപ്പില ,ഇവ വയറ്റി സാമ്പാറിലേക്ക് ഒഴിച്ച് കൊടുത്ത് മിക്സ് ചെയ്താൽ നമ്മുടെ സാമ്പാർ റെഡിയാവുന്നതാണ് .