"> ചിക്കൻ മോമോസ് | Malayali Kitchen
HomeRecipes ചിക്കൻ മോമോസ്

ചിക്കൻ മോമോസ്

Posted in : Recipes on by : Vaishnavi

1. മൈദ / ഓൾ പർപ്പസ് മാവ് -2 കപ്പ്
2. ഉപ്പ്
3. വെള്ളം
4. എണ്ണ
• ആദ്യം തന്നെ മൈദ ഉപ്പും കുറച്ച് വെള്ളവും ചേർത്ത് നന്നായി കുഴച്ച് ചപ്പാത്തി മാവിന് പരുവത്തിൽ ആക്കി എടുക്കുക.
• ഇനി അതിന്റെ മുകളിൽ കുറച്ച് എണ്ണ പുരട്ടി 10 മിനിറ്റ് സൈഡിലേക്ക് മാറ്റി വയ്ക്കാം.
5. ചിക്കൻ -200 ഗ്രാം ബോൺലെസ്
6. കുരുമുളക് പൊടി -1 / 2 ടീസ്പൂൺ
7. ഇഞ്ചി ഗാർലിക് പേസ്റ്റ് -1 ടീസ്പൂൺ
8. സവാള -2 ടേബിൾസ്പൂൺ
9. സ്പ്രിംഗ് സവാള -1 ടേബിൾസ്പൂൺ
10. സോയ സോസ് -1 ടീസ്പൂൺ
11. ഉപ്പ്
• ചിക്കൻ എല്ലില്ലാത്ത കഷണങ്ങൾ ആണ് എടുക്കേണ്ടത്.
• ചിക്കൻ മിക്സിയുടെ ജാർ ഇട്ട് ഒന്ന് അരച്ചെടുക്കുക.
• ഇതിലേക്ക് കുരുമുളകുപൊടി ഇഞ്ചി ഗാർലിക് പേസ്റ്റ് Spring Onion പച്ച ഭാഗം ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക.
• ഇനി ഉണ്ടാക്കി വച്ചിരിക്കുന്ന മാവിൽനിന്നും ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക.
• അതൊന്നു വട്ടത്തിൽ പരത്തിയെടുക്കുക.
• അതിന്റെ നടുക്ക് ഫില്ലിങ്ങും വച്ചു കൊടുത്തിട്ട് സൈഡുകൾ മടക്കി ഞൊറിഞ്ഞു എടുക്കാവുന്നതാണ്.
• പലതരത്തിൽ ഫോൾഡ് ചെയ്യാം .(You can fold any shape)
• ഞാനിപ്പോൾ സൈഡുകൾ മടക്കി എടുത്തിരിക്കുന്ന മോമോസിന്റെ മുകൾഭാഗം കുറച്ച് തുറന്നിരിക്കുന്ന രീതിയിലാണ് ഷേപ്പ് ചെയ്ത എടുത്തിരിക്കുന്നത്.
• ഇനി ഇത് ഒരു സ്റ്റീമർ വച്ച് നന്നായി 15മിനിറ്റ് ആവി കയറ്റി വേവിച്ചെടുക്കുക.
Momos Chutney/momos Sauce/ മോമോസ് ചട്‌നി
1. തക്കാളി -2
2. വെളുത്തുള്ളി 6 മുതൽ 7 വരെ
3. കശ്മീരി മുളക് -6
4. ചുവന്ന മുളക് പേസ്റ്റ് -1 ടീസ്പൂൺ
5. പഞ്ചസാര -1 ടീസ്പൂൺ
6. ഉപ്പ്
• മോമോസിന്റെ ചട്ണി ഉണ്ടാക്കാനായി തക്കാളി വെളുത്തുള്ളി കാശ്മീരി മുളക് എന്നിവ മൈക്രോവേവ് സേഫ് ആയിട്ടുള്ള ഒരു പാത്രത്തിൽ വച്ചിട്ട് കുറച്ച് വെള്ളം ഒഴിച്ച് 5 മിനിറ്റ് വേവിക്കുക.
• അതിനുപകരമായി സോസ്പാനിൽ കുറച്ച് വെള്ളമൊഴിച്ച് ഇതൊക്കെ ഇട്ട് വേവിച്ചാലും മതി.
• ഇനി ചൂടാറി കഴിയുമ്പോൾ തക്കാളിയുടെ തൊലി കളഞ്ഞിട്ട് ഇതെല്ലാംകൂടി മിക്സിയുടെ ജാർ ഇട്ട് കൊടുക്കുക.
• അതിലേക്ക് ചുവന്ന മുളക് പേസ്റ്റ് പഞ്ചസാര ഉപ്പ് എന്നിവ ചേർത്ത് നന്നായി എല്ലാംകൂടി അരച്ചെടുക്കുക.
• അങ്ങനെ മോസസും ചട്ണിയും റെഡി

Leave a Reply

Your email address will not be published. Required fields are marked *