"> തരിക്കഞ്ഞി | Malayali Kitchen
HomeRecipes തരിക്കഞ്ഞി

തരിക്കഞ്ഞി

Posted in : Recipes on by : Vaishnavi

ചേരുവകൾ
റവ: 3 tbsp
പാൽ: 3 കപ്പ്
വെള്ളം: 1/2 കപ്പ്
ഏലം: 2 കായ്കൾ
കുഞ്ഞുള്ളി: 2
നെയ്യ്: 1 tbsp
Sugar :3-4tbsp
Salt :2 pinch
കശുവണ്ടി: 5-6
ഒരു ചട്ടിയിൽ റവ, പാൽ,വെള്ളം, ഏലം, പഞ്ചസാര എന്നിവ ചേർത്ത് മിക്സ് ചെയ്യുക .. flame on ചെയ്ത് കുറഞ്ഞ ചൂടിൽ 4-5 മിനിറ്റ് cook ചെയ്യുക, എല്ലാം നന്നായി ലയിക്കുകയും റവ വേവുകയും ചെയ്യുന്നതുവരെ …
2 നുള്ള് ഉപ്പ് ചേർക്കുക ..
ഇനി ഒരു ചെറിയ ചട്ടിയിൽ നെയ്യ് ചൂടാക്കി അരിഞ്ഞ കുഞ്ഞുള്ളി ചേർത്ത് പൊൻ തവിട്ട് നിറമാകുന്നതുവരെ വഴറ്റുക കശുവണ്ടി ചേർത്ത് ഇളക്കുക ..
വേവിച്ച തരി കഞ്ഞിയിൽ ഇത് ചേർത്ത് ഇളക്കി മാറ്റി വയ്ക്കുക, 5 മിനിറ്റ് മൂടി വയ്ക്കുക.
രുചിയൂറും തരി കഞ്ഞി തയ്യാറാണ്

Leave a Reply

Your email address will not be published. Required fields are marked *